കാസർകോട്:കാസർകോട് വനാതിർത്തിയിലുള്ള കർഷകർ കാട്ടാന ഭീതിയില്‍. കൂട്ടമായി കാടിറങ്ങുന്ന ആനകൾ കാർഷിക വിളകൾ നശിപ്പിക്കുകയാണ്. ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഒരു മാസത്തോളമായി തുടരുന്ന കാട്ടാന ശല്യത്തിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമുണ്ടായി. വാഴകൾ കവുങ്ങുകൾ, തെങ്ങുകൾ, പൈനാപ്പിൾ തുടങ്ങിയവ വ്യാപകമായി നശിപ്പിച്ചു. ഒപ്പം ജലസേചനത്തിന് വേണ്ടി തോട്ടങ്ങളിൽ സ്ഥാപിച്ച പൈപ്പ് ലൈനുകളും തകർക്കപ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയിലെ കൂട്ടാമായെത്തുന്ന കാട്ടാനകളെ തടയുന്നതിന് ഫലപ്രദമായ സംവിധാനങ്ങൾ വനം വകുപ്പ് സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നു.
കാസർകോട് വനാതിർത്തിയിലുള്ള കർഷകർ കാട്ടാന ഭീതിയില്‍
കൂട്ടമായി കാടിറങ്ങുന്ന ആനകൾ കാർഷിക വിളകൾ നശിപ്പിക്കുകയാണ്. ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.
കാസർകോട് വനാതിർത്തിയിലുള്ള കർഷകർ കാട്ടാന ഭീഷണിയിൽ
കർണ്ണാടക വനത്തിൽ നിന്നാണ് ആനകൾ കൂട്ടത്തോടെ ഇറങ്ങുന്നത്. ആകെയുള്ള കമ്പിവേലി മരങ്ങൾ വീണ് തകർന്നു. വർഷങ്ങളായി തുടരുന്ന ആനശല്യത്തിന് ഫലപ്രദമായ പരിഹാര മാർഗം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന ശല്യം രൂക്ഷമായ കാസർഗോഡ് അധികൃതർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ലെന്ന ആക്ഷേപവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.
Last Updated : Jun 13, 2020, 5:48 PM IST