കാസർകോട് : ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പള്ളി വികാരി അറസ്റ്റിൽ. മംഗളൂരു ബണ്ടേൽ സ്വദേശി വി.എം ജെജിസിനെയാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ എഗ്‌മോര്‍ എക്‌സ്‌പ്രസില്‍ നീലേശ്വരത്തുവച്ചാണ് സംഭവം (Vicar Arrested for Flashing).
ട്രെയിനിൽ യുവതിക്ക് നേരെ നഗ്നതാപ്രദർശനം ; കാസര്‍കോട്ട് പള്ളി വികാരി അറസ്റ്റിൽ - Flashing on a Running Train in Kasaragod
Vicar Arrested for Flashing : ചെന്നൈ എഗ്‌മോര്‍ എക്‌സ്‌പ്രസില്‍ നീലേശ്വരത്തുവച്ചാണ് പള്ളി വികാരി 34 കാരിക്ക് നേരെ നഗ്‌നതാപ്രദര്‍ശനം നടത്തിയത്.
Published : Dec 4, 2023, 2:17 PM IST
യുവതിയുടെ പരാതിയിൽ ട്രെയിനിൽ നിന്ന് കസ്റ്റഡിയിലെടുത്ത ജെജിസിനെ ആദ്യം കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്ന് കാസർകോട് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.
ശനിയാഴ്‌ച രാവിലെ എട്ടുമണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട എഗ്‌മോര്‍ എക്‌സ്‌പ്രസ് ട്രെയിനിലാണ് സംഭവം.
മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ വിട്ടപ്പോൾ, മംഗളൂരു ബണ്ട്വാളിൽ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. 48 വയസുകാരനായ ഇയാൾ കോയമ്പത്തൂരിൽ പള്ളി വികാരിയാണ്. യാത്രയിൽ യുവതിക്കൊപ്പം മറ്റൊരു കമ്പാർട്ട്മെന്‍റില്‍ ഭർത്താവും ഉണ്ടായിരുന്നു.