കാസർകോട് :സിൽവർ ലൈൻ വിഷയത്തിൽ ശശി തരൂർ യു.ഡി.എഫിന്‍റെ നിലപാടിനൊപ്പമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പദ്ധതി സംബന്ധിച്ച് യു.ഡി.എഫ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്ന് തരൂർ തനിക്ക് മറുപടി നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തരൂർ നിലപാട് പരസ്യമായി പറയും. പദ്ധതിയെ കുറിച്ച് തരൂർ അറിയില്ല,പഠിച്ചിട്ടില്ല എന്ന് പറഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിന് വിശദമായ കത്തെഴുതിയത്. അദ്ദേഹം മറുപടിയും അയച്ചു. പദ്ധതിയെ കുറിച്ച് ഇത്രയും ആഴത്തിൽ പഠിച്ചെന്ന് കരുതിയില്ലെന്നും യു.ഡി.എഫ് ഉയർത്തുന്ന ചോദ്യങ്ങൾക്കെല്ലാം പ്രസക്തി ഉണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ മറുപടിയിൽ ഉള്ളത്.
'തരൂർ പാർട്ടി നിലപാടിനൊപ്പം'; കെ റെയിലില്‍ ഉന്നയിച്ചവ പ്രസക്‌തമെന്ന് മറുപടി നല്‍കിയെന്ന് വി.ഡി സതീശന്‍ ഈ ചോദ്യങ്ങളാണ് താനും ചോദിക്കാൻ ഉദ്ദേശിക്കുന്നതെന്നും തരൂർ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്ക് തരൂർ അനുകൂല നിലപാട് എടുത്തിട്ടില്ല. അദ്ദേഹം തങ്ങൾക്കൊപ്പം ഉണ്ടാകും. അതിന് ബാധ്യത ഉള്ള ആളുകൂടിയാണ് തരൂരെന്നും വി. ഡി സതീശൻ പ്രതികരിച്ചു.
ALSO READ:K Rail | Silver Line | 'പദ്ധതി നടപ്പാക്കുന്നത് തലതിരിച്ച്', ഇപ്പോള്‍ വേണ്ടാത്തതെന്നും ഡോ. ആര്‍.വി.ജി മേനോന്‍
തങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം തരാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ സർക്കാരിനെ അനുവദിക്കില്ല. അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മുഖ്യമന്ത്രി നടത്തും എന്ന് പറഞ്ഞാൽ നടത്തില്ല എന്ന് തന്നെയാണ് ഞങ്ങളുടെ മറുപടി.
കെ-റെയിലിന് എതിരെ സമരം ചെയ്താൽ വർഗീയതയാണ്, മാവോയിസ്റ്റ് ആണ് എന്നൊക്കയാണ് പറയുന്നത്. പദ്ധതിയെ എതിർത്ത ശാസ്ത്ര സാഹിത്യ പരിഷത്തും, ഇതിന്‍റെ ഡിപിആർ എങ്കിലും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സി.പി.ഐയും വർഗീയ സംഘടനകള്‍ ആണോയെന്നും അദ്ദേഹം ചോദിച്ചു.
ചർച്ച ചെയ്യാതെ തീരുമാനം എടുക്കുന്നത് സ്വന്തം പാർട്ടിയിൽ മതിയെന്നും കേരളത്തിൽ നടക്കില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.