കാസർകോട്: സ്‌കൂൾ അസംബ്ലിയിൽ വച്ച് അധ്യാപിക അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്കാണ് നിർദേശം നൽകിയത്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണം (V Sivankutty About Student's Hair Cut Off In School Assembly).
സംഭവം ഞെട്ടിക്കുന്നതും കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്‌കാരിക അന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്തതുമാണ്. പൊലീസ് ഇക്കാര്യത്തിൽ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ മന്ത്രി കെ രാധാകൃഷ്‌ണനും റിപ്പോർട്ട് തേടി. നേരത്തെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. ചിറ്റാരിക്കാൽ എസ്.എച്ച്.ഒ, കാസർകോട് ഡി.ഡി എന്നിവരോട് റിപ്പോർട്ട് തേടി. സംഭവത്തിൽ പ്രധാനാധ്യാപകയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം കോട്ടമല എംജിഎം എ.യു.പി സ്‌കൂളിൽ ഈ മാസം 19 നായിരുന്നു സംഭവം. ദലിത് വിദ്യാർഥിയുടെ തലമുടി സ്‌കൂൾ അസംബ്ലിയിൽ വച്ച് പ്രധാനാധ്യാപിക പരസ്യമായി മുറിച്ചതായാണ് പരാതി. രക്ഷിതാവിന്‍റെ പരാതിയിലാണ് അധ്യാപികക്കെതിരെ ചിറ്റാരിക്കൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തത്. അധ്യാപിക ഒളിവിൽ ആണ്. കാസർകോട് ഡിവൈഎസ്‌പി കേസ് ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ സ്‌കൂളിലെത്തിയ അന്വേഷണ സംഘം മുറിച്ചു മാറ്റിയ മുടി കസ്റ്റഡിയിലെടുത്തു.
അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയുടെ മുടിയാണ് അധ്യാപിക വെട്ടിമാറ്റിയത്. കുട്ടി സ്‌കൂളിൽ വരാതായതോടെ എസ് സി പ്രൊമോട്ടർ അന്വേഷിച്ച് വന്നതോടെയാണ് സംഭവം പുറത്ത് വന്നത്. ഇതോടെ വ്യാപക പ്രതിഷേധം ഉയരുകയാണ്.
വര്‍ഗീയ വിദ്വേഷം വളര്‍ത്തിയ അധ്യാപിക അറസ്റ്റില്‍: ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന ഹിന്ദു വിദ്യാര്‍ഥിയെ അടിക്കാന്‍ മുസ്‌ലിം വിദ്യാര്‍ഥിയോട് ആവശ്യപ്പെട്ട അധ്യാപിക അറസ്റ്റില്‍. വര്‍ഗീയ വിദ്വേഷം വളര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ അസ്‌മോലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ദുഗാവാര്‍ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. അടിയേറ്റ വിദ്യാര്‍ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷൈസ്‌ത എന്ന അധ്യാപികയെ പൊലീസ് സെപ്‌റ്റംബര്‍ 28 ന് അറസ്റ്റ് ചെയ്‌തിരുന്നു.
ഇന്ത്യന്‍ ശിക്ഷ നിയമം സെക്ഷന്‍ 153 എ (മതം, വംശം മുതലായവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 323 (പ്രേരണ കൂടാതെ മുറിവേല്‍പ്പിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അധ്യാപികക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സ്‌കൂളിലെ അഞ്ചാം ക്ലാസിലാണ് സംഭവം. അധ്യാപിക ചോദിച്ച ചോദ്യത്തിന് തന്‍റെ മകന് ഉത്തരം നല്‍കാന്‍ സാധിച്ചില്ലെന്നും തുടര്‍ന്ന് മകന്‍റെ സഹപാഠിയായ മുസ്‌ലിം വിദ്യാര്‍ഥിയെ കൊണ്ട് മകനെ അധ്യാപിക ശിക്ഷിക്കുകയുമായിരുന്നു എന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അധ്യാപികയുടെ പ്രവര്‍ത്തി തന്‍റെ മകന്‍റെ മതവികാരം വൃണപ്പെടുത്തിയെന്നും പിതാവ് പരാതിയില്‍ പറഞ്ഞു.
ALSO READ:ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല, ഹിന്ദു വിദ്യാര്‍ഥിയെ മുസ്‌ലിം സഹപാഠിയെ കൊണ്ട് തല്ലിച്ചു, അധ്യാപിക അറസ്റ്റില്‍