കാസർകോട്: തലപ്പാടി കെസി റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ടു പേര്‍ മരിച്ചു. കുമ്പള കുണ്ടങ്കാറടുക്ക വെല്‍ഫയര്‍ സ്‌കൂളിന് സമീപത്ത് താമസിക്കുന്ന ഉണ്ണികൃഷ്‌ണന്‍-അജിത ദമ്പതികളുടെ മകന്‍ കെ പ്രജിത്ത് (22), അയല്‍വാസിയായ ചന്ദ്രശേഖര്‍-ലളിത ദമ്പതികളുടെ മകന്‍ കൃഷ്‌ണപ്രസാദ്(24) എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാക്കള്‍ മരിച്ചു - talapady bike accident news
കുമ്പള കുണ്ടങ്കാറടുക്ക സ്വദേശികളായ പ്രജിത്ത്, കൃഷ്‌ണപ്രസാദ് എന്നിവരാണ് മരിച്ചത്.
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാക്കള്‍ മരിച്ചു
ഇരുവരും കെട്ടിട നിർമാണ തൊഴിലാളികളാണ്. മംഗളൂരു കുദ്രോളി ക്ഷേത്രത്തില്‍ ഉല്‍സവം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്.
Also read: മഞ്ചേശ്വരത്ത് പിക്കപ്പ് വാനും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്