കേരളം

kerala

ETV Bharat / state

രണ്ട് ലക്ഷത്തിന്‍റെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ചെക്‌പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്

ലഹരി

By

Published : Nov 21, 2019, 10:26 PM IST

Updated : Nov 21, 2019, 11:26 PM IST

കാസർകോട്:ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ കടത്ത് വ്യാപകമാകുന്നു. മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ബാഗില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ പുകയില ഉത്പന്നങ്ങൾക്ക് രണ്ട് ലക്ഷത്തിലധികം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ബസ് ജീവനക്കാരുടെ മൊഴി പ്രകാരം മംഗലാപുരത്തു നിന്നും എറണാകുളത്തേക്ക് പാഴ്‌സല്‍ ആയി ബുക്ക് ചെയ്തതാണ് ഇവയെന്ന വിവരം ലഭിച്ചിട്ടുണ്ട്.

മഞ്ചേശ്വരത്ത് രണ്ട് ലക്ഷത്തിന്‍റെ പുകയില ഉത്പന്നങ്ങൾ പിടികൂടി
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.സച്ചിദാനന്ദന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. എക്സൈസ് അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞയാഴ്‌ചയും ചെക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ടൂറിസ്റ്റ് ബസ് വഴി കടത്തുകയായിരുന്ന 350 കിലോയോളം പുകയില ഉത്പന്നങ്ങൾ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. തുടര്‍ച്ചയായി ടൂറിസ്റ്റ് ബസ് വഴി ഇവ കടത്തുന്നത് സംബന്ധിച്ച് ബസ് ജീവനക്കാരെ എക്‌സൈസ് സംഘം ചോദ്യം ചെയ്തു. കഴിഞ്ഞ മൂന്ന് മാസക്കാലമായി നടന്നു വരുന്ന കര്‍ശന വാഹന പരിശോധനയില്‍ കഞ്ചാവ്, കുഴല്‍പ്പണം, ചന്ദനം, വെള്ളി, സിഗരറ്റ്, മദ്യം എന്നിവ ഉൾപ്പെടെ എക്സൈസ് പിടികൂടി.
Last Updated : Nov 21, 2019, 11:26 PM IST

ABOUT THE AUTHOR

...view details