കാസർകോട്:കുമ്പള സുബ്ബയക്കട്ടയിൽ പശുക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു. പൈവളിഗെ കൂടാൽ മെർക്കള മജലാറുവിലെ നാരായണ (55), ശങ്കര (40) എന്നിവരാണ് മരിച്ചത്.
കിണറ്റിലിറങ്ങിയ സഹോദരങ്ങൾ ശ്വാസംമുട്ടി മരിച്ചു - brothers killed in well news
പശുക്കുട്ടിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയവരാണ് മരിച്ചത്
വീട്ടുവളപ്പിലെ ആൾമറയില്ലാത്ത കിണറിലാണ് പശുക്കുട്ടി വീണത്. പശുവിനെ രക്ഷപ്പെടുത്താനായി ശങ്കര കയറിൽ തൂങ്ങി കിണറ്റിൽ ഇറങ്ങുകയായിരുന്നു. പിന്നാലെ ശ്വാസ തടസം ഉണ്ടായ ശങ്കര കിണറ്റിൽ വീണു. ഇത് കണ്ട നാരായണയും കയറിൽ തൂങ്ങി കിണറിൽ ഇറങ്ങുകയായിരുന്നു. ഇരുവരും കിണറില്‍ വീണതോടെ വീട്ടുകാർ അയൽക്കാരെയും അഗ്നിരക്ഷാ സേനയെയും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി ഇരുവരെയും പുറത്ത് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹങ്ങൾ മംഗൽപ്പാടിയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കലാവതിയാണ് നാരായണന്റെ ഭാര്യ. ഭാരതിയാണ് ശങ്കരന്റെ ഭാര്യ. ഇരുവർക്കും മക്കളില്ല.