കേരളം

kerala

By

Published : Feb 28, 2019, 4:59 AM IST

ETV Bharat / state

തൗളവ സംസ്കാരത്തിന് ആദരവ്, തുളു ഭവൻ യാഥാർത്ഥ്യത്തിലേക്ക്

തുളുഭാഷക്ക് ലിപി കണ്ടെത്തിയതിന് ശേഷം 2007ലാണ് തുളു അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചത്. തൗളവ സംസ്‌കാരത്തോടുള്ള നീതിയും പ്രായച്ഛിത്തവുമാണ് തുളുഭവനെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു

തുളു ഭവന്‍റെ ശിലാസ്ഥാപനം

തുളുഭാഷയെയും തൗളവ സംസ്‌കാരത്തെയും പഠിക്കാന്‍ തുളു അക്കാദമിക്ക് ആസ്ഥാനമൊരുങ്ങുന്നു. കാസര്‍കോട് പൈവളിഗെ കടമ്പാറിൽ നിർമ്മിക്കുന്നതുളുഭവന്‍റെശിലാസ്ഥാപനംസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. തുളുഭാഷക്ക് ലിപി കണ്ടെത്തിയതിന് ശേഷം 2007ലാണ് തുളു അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചത്

യക്ഷഗാന വേഷങ്ങളും തുളുനാടന്‍ കലാപരിപാടികളുമെല്ലാമായി തുളുനാടിന്‍റെഒത്തൊരുമ വിളിച്ചോതുന്നതായിരുന്നു തുളു അക്കാദമി ആസ്ഥാന മന്ദിരം തുളഭവന്‍റെതറക്കല്ലിടല്‍ ചടങ്ങ്. 2007ല്‍ പ്രവര്‍ത്തനമാരംഭിച്ച് 12 വര്‍ഷങ്ങള്‍ക്കിപ്പുറം തുളുഭവന് ശില പാകുമ്പോള്‍ നാടൊന്നാകെ അതിന്‍റെഭാഗമായി.

തുളു ഭവന്‍റെ ശിലാസ്ഥാപനം

ഒരു സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഭാഷ.വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളും കൊണ്ട് സംസ്‌കാരങ്ങള്‍ അടയാളപ്പെടുത്താതെ പോകുന്നുണ്ട് തൗളവ സംസ്‌കാരത്തോടുള്ള നീതിയും പ്രായച്ഛിത്തവുമാണ് തുളുഭവനെന്ന് സ്പീക്കര്‍ പറഞ്ഞു.തുളു മലയാളം നിഘണ്ടുവിന്‍റെരചയിതാവ് ഡോ.എ.എം.ശ്രീധരനെ ചടങ്ങിൽ ആദരിച്ചു.ശിലാസ്ഥാപനച്ചടങ്ങിന്‍റെഭാഗമായി തുളു സാഹിത്യ കൃതികളുടെയും തുളുനാട്ടിലെ കരകൗശല വസ്തുക്കളുടെയും പ്രദര്‍ശനവും വേദിയിൽഒരുക്കിയിരുന്നു.

ABOUT THE AUTHOR

...view details