കേരളം

kerala

ETV Bharat / state

കാസര്‍കോട്ടെ മൂന്ന് പഞ്ചായത്തുകളെ മാലിന്യവിമുക്തമാക്കാന്‍ നിര്‍ദേശം - ജില്ലാ കലക്‌ടര്‍

കിനാനൂര്‍-കരിന്തളം , മടിക്കൈ, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകളെ ഒക്ടോബര്‍ 31 നകം മാലിന്യവിമുക്തമാക്കാനാണ് ദേശീയ ഹരിതട്രൈബ്യൂണലിന്‍റെ നിര്‍ദേശം.

കാസര്‍കോട്ടെ

By

Published : Sep 17, 2019, 2:31 AM IST

Updated : Sep 17, 2019, 6:04 AM IST

കാസര്‍കോട്‌: ദേശീയ ഹരിതട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം ജില്ലയിലെ കിനാനൂര്‍-കരിന്തളം , മടിക്കൈ, ബേഡഡുക്ക ഗ്രാമപഞ്ചായത്തുകളെയാണ് പൂര്‍ണമായും മാലിന്യമുക്തമാക്കേണ്ടത്. ഇതിന്‍റെ ഭാഗമായി സെപ്തംബര്‍ 19 ന് പഞ്ചായത്തുകള്‍ കര്‍മപദ്ധതി അവതരിപ്പിക്കും. പഞ്ചായത്തുകളിലെ മാലിന്യം വേഗത്തില്‍ സംസ്‌കരിക്കാനുള്ള ഫലപ്രദമായ മാര്‍ഗം കണ്ടെത്തി നടപ്പിലാക്കണം. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരില്‍ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കാനും പൊലീസ് സഹായത്തോടെ നിരീക്ഷണം ശക്തമാക്കാനും ജില്ലാ കലക്‌ടര്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി.

ദേശീയ ഹരിതട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ കലക്‌ടര്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി

ജില്ലാ കലക്‌ടര്‍ മാനേജിംങ് ഡയറക്ടറായി പഞ്ചായത്തുകള്‍ ചേര്‍ന്ന് കമ്പനി രൂപീകരിച്ച് മാലിന്യസംസ്‌കരണത്തിന് നേതൃത്വം നല്‍കും. ഉറവിട മാലിന്യസംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളടക്കം ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കുന്ന ആക്ഷന്‍ പ്ലാനില്‍ ഉള്‍കൊള്ളിക്കാന്‍ കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി.

Last Updated : Sep 17, 2019, 6:04 AM IST

ABOUT THE AUTHOR

...view details