കാസര്‍കോട്: ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 47 ആയി. ചെങ്കള, അണങ്കൂര്‍, ഉളിയത്തടുക്ക സ്വദേശികൾക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ചെങ്കള സ്വദേശി മാര്‍ച്ച് 21ന് കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും നാട്ടിലേക്ക് സ്വീകരിക്കാന്‍ പോയ വ്യക്തിയാണ്. അണങ്കൂര്‍, ഉളിയത്തടുക്ക സ്വദേശികള്‍ മാര്‍ച്ച് 21ന് ദുബായില്‍ നിന്നും ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി, അവിടെ നിന്നും സ്വകാര്യവാഹനത്തില്‍ കാസര്‍കോടെത്തിയവരാണ്.
കാസര്‍കോട് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കാസര്‍കോട് കൊവിഡ്
കൊവിഡ് ബാധ സ്ഥിരീകരിച്ചത് ചെങ്കള, അണങ്കൂര്‍, ഉളിയത്തടുക്ക സ്വദേശികൾക്ക്
കാസര്‍കോട് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അതേസമയം 4,798 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,698 പേർ വീടുകളിലും 100 പേര്‍ ആശുപത്രികളിലുമാണ്. പുതുതായി രോഗലക്ഷണങ്ങളുള്ള അഞ്ച് പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. ഇതുവരെ 489 സാമ്പിളുകളാണ് പരിശോധനക്കയച്ചിരിക്കുന്നത്. ഇതിൽ 215 പേരുടെ റിസൾട്ടുകൾ ഇനി ലഭിക്കാനുണ്ട്. വ്യാഴാഴ്‌ച ലഭിച്ച 38 പരിശോധന ഫലങ്ങൾ നെഗറ്റീവായിരുന്നു. പുതുതായി ഏഴ് പേരെ കൂടി ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു.