കേരളം

kerala

ETV Bharat / state

നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാള്‍ അറസ്റ്റില്‍ - Kasrgod seized tobacco products

കെഎസ്‌ആർടിസി ബസിൽ 300 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്നതിനിടെയാണ് യുപി സ്വദേശിയായ രാഹുലിനെ പിടികൂടിയത്.

നിരോധിത പുകയില ഉൽപന്നങ്ങൾ

By

Published : Nov 24, 2019, 3:39 PM IST

Updated : Nov 24, 2019, 4:10 PM IST

കാസർകോട്: മഞ്ചേശ്വരം ചെക്പോസ്റ്റിൽ വീണ്ടും ലഹരി വേട്ട. എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ മൂന്ന് ക്വിന്‍റൽ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പാക്കറ്റുകളിലാക്കിയ രീതിയിലായിരുന്നു കെഎസ്‌ആർടിസി ബസിൽ ലഹരി ഉൽപന്നങ്ങൾ കടത്താന്‍ ശ്രമിച്ചത്.

നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

സംഭവത്തില്‍ യുപി സ്വദേശി രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരത്ത് നിന്നും ചില്ലറ വിൽപനയ്ക്ക് കുമ്പള ഭാഗത്തേയ്ക്ക് പുകയില ഉൽപന്നങ്ങൾ കൊണ്ടു പോകുമ്പോഴാണ് ഇയാള്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ഒരാഴ്‌ചക്കിടെ 1000 കിലോയിലേറെ പുകയില ഉൽപന്നങ്ങളാണ് പിടികൂടിയിട്ടുള്ളത്.

Last Updated : Nov 24, 2019, 4:10 PM IST

ABOUT THE AUTHOR

...view details