കേരളം

kerala

ETV Bharat / state

കാസര്‍കോട് മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു

38 സ്ഥാനാര്‍ഥികളാണ് നിലവില്‍ അവശേഷിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാര്‍ഥി സുന്ദര, കാസര്‍കോട് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി അബ്‌ദുല്‍ അസീസ്, തൃക്കരിപ്പൂര്‍ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി ചന്ദ്രന്‍ എ.കെ എന്നിവരാണ് പത്രിക പിന്‍വലിച്ചത്

Election  കാസര്‍കോട്  three candidates withdraw nominations in kasargod  kasargod  kasargod latest news  കാസര്‍കോട് മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു  state assumbly election 2021  kerala assembly election
കാസര്‍കോട് മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു

By

Published : Mar 22, 2021, 10:27 PM IST

കാസര്‍കോട്: നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്‌ച ജില്ലയില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു. ഇതോടെ അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 38 സ്ഥാനാര്‍ഥികള്‍. മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്‌പി സ്ഥാനാര്‍ഥി സുന്ദര, കാസര്‍കോട് മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി അബ്‌ദുല്‍ അസീസ്, തൃക്കരിപ്പൂര്‍ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥി ചന്ദ്രന്‍ എ.കെ എന്നിവരാണ് പത്രിക പിന്‍വലിച്ചത്. മഞ്ചേശ്വരത്ത് ആറ്, കാസര്‍കോട്ട് ഏഴ്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11, തൃക്കരിപ്പൂര്‍ എട്ട് എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്‌നവും അനുവദിച്ചു.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍, ചിഹ്‌നം എന്ന ക്രമത്തില്‍.

മഞ്ചേശ്വരം:

1. എ.കെ.എം അഷ്റഫ് (ഐ.യു.എം.എല്‍)- ഏണി

2. വി.വി. രമേശന്‍ (സി.പി.ഐ.എം)- ചുറ്റിക അരിവാള്‍ നക്ഷത്രം

3. കെ. സുരേന്ദ്രന്‍ (ബി.ജെ.പി)- താമര

4. പ്രവീണ്‍കുമാര്‍ (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ട്ടി ഓഫ് ഇന്ത്യ)- കുടം

5. ജോണ്‍ ഡിസൂസ (സ്വതന്ത്രന്‍)- ഓട്ടോറിക്ഷ

6. സുരേന്ദ്രന്‍ എം (സ്വതന്ത്രന്‍)- പൈനാപ്പിള്‍

കാസര്‍കോട്:

1. എന്‍.എ. നെല്ലിക്കുന്ന് (ഐ.യു.എം.എല്‍)- ഏണി

2. വിജയ കെ.പി (ബി.എസ്.പി)-ആന

3. അഡ്വ. കെ. ശ്രീകാന്ത് (ബി.ജെ.പി)- താമര

4. രഞ്ജിത്ത് രാജ് എം (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ട്ടി ഓഫ് ഇന്ത്യ)-കുടം

5. എം.എ. ലത്തീഫ് (ഐ.എന്‍.എല്‍)- ഫുട്ബാള്‍

6. നിഷാന്ത്കുമാര്‍ ഐ.ബി (സ്വതന്ത്രന്‍)- ബാറ്ററി ടോര്‍ച്ച്

7. സുധാകരന്‍ (സ്വതന്ത്രന്‍)- വജ്രം


ഉദുമ:

1. സി.എച്ച്. കുഞ്ഞമ്പു (സി.പി.ഐ.എം)-ചുറ്റിക അരിവാള്‍ നക്ഷത്രം

2. ബാലകൃഷ്‌ണ ന്‍ പെരിയ (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്)-കൈ

3. എ. വേലായുധന്‍ (ബി.ജെ.പി)- താമര

4. ഗോവിന്ദന്‍ ബി ആലിന്‍താഴെ (അംബേദ്‌കര്‍ റൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)- കോട്ട്,

5. കുഞ്ഞമ്പു കെ (സ്വതന്ത്രന്‍)- ഹോക്കി സ്റ്റിക്കും പന്തും

6. രമേശന്‍ കെ (സ്വതന്ത്രന്‍)- കുടം


കാഞ്ഞങ്ങാട്:

1. ഇ. ചന്ദ്രശേഖരന്‍ (സി.പി.ഐ)-ധാന്യക്കതിരും അരിവാളും

2. ബല്‍രാജ് (ബി.ജെ.പി)-താമര

3. പി.വി. സുരേഷ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)-കൈ

4. അബ്‌ദുള്‍ സമദ് ടി (എസ്.ഡി.പി.ഐ)-താക്കോല്‍ 5. ടി. അബ്ദുള്‍ സമദ് (ജനതാദള്‍ യുനൈറ്റഡ്)-അമ്പ്

6. രേഷ്‌മ കരിവേടകം (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ട്ടി ഓഫ് ഇന്ത്യ)-കുടം

7. അഗസ്റ്റ്യന്‍ (സ്വതന്ത്രന്‍)-ഊന്നുവടി

8. കൃഷ്‌ണന്‍ പരപ്പച്ചാല്‍ (സ്വതന്ത്രന്‍)-ഓട്ടോറിക്ഷ

9. മനോജ് തോമസ് (സ്വതന്ത്രന്‍)-ബാറ്ററി ടോര്‍ച്ച്

10. ശ്രീനാഥ് ശശി ടി.സി.വി (സ്വതന്ത്രന്‍)-പൈനാപ്പിള്‍

11. സുരേഷ് ബി.സി (സ്വതന്ത്രന്‍)- ഗ്ലാസ് ടംബ്ലര്‍


തൃക്കരിപ്പൂര്‍:

1. എം. രാജഗോപാലന്‍ (സി.പി.ഐ.എം)-ചുറ്റിക അരിവാള്‍ നക്ഷത്രം

2. ഷിബിന്‍ ടി.വി (ബി.ജെ.പി)-താമര

3. എം.പി. ജോസഫ് (കേരള കോണ്‍ഗ്രസ്)-ട്രാക്‌ടര്‍ ഓടിക്കുന്ന കര്‍ഷകന്‍,

4. ടി. മഹേഷ് മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ)-ഗ്യാസ് സിലിണ്ടര്‍

5. ലിയാക്കത്തലി പി (എസ്.ഡി.പി.ഐ)-താക്കോല്‍

6. സുധന്‍ വെള്ളരിക്കുണ്ട് (അണ്ണാ ഡെമോക്രാറ്റിക് ഹ്യുമന്‍ റൈറ്റ്സ് പാര്‍ട്ടി ഓഫ് ഇന്ത്യ)-കുടം

7. ജോയി ജോണ്‍ (സ്വതന്ത്രന്‍)- ടെലിവിഷന്‍

8. എം.വി. ജോസഫ് (സ്വതന്ത്രന്‍)-പെരുമ്പറ

ABOUT THE AUTHOR

...view details