കാസർകോട് :പടന്നക്കാട് മേൽപ്പാലത്തിന് സമീപം ദേശീയപാതയിൽ ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയടിച്ച് തെയ്യംകലാകാരൻ മരിച്ചു. മാവുങ്കാൽ ആനന്ദാശ്രമം സ്വദേശി സൂരജ് പണിക്കറാണ് (44) മരിച്ചത്. സൂരജാണ് ബൈക്ക് ഓടിച്ചിരുന്നത്.
ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയടിച്ച് തെയ്യംകലാകാരന് ദാരുണാന്ത്യം - തെയ്യംകലാകാരൻ
മാവുങ്കാൽ ആനന്ദാശ്രമം സ്വദേശി സൂരജ് പണിക്കറാണ് (44) മരിച്ചത്
ഇരുചക്ര വാഹനം ലോറിയുമായി കൂട്ടിയടിച്ച് തെയ്യംകലാകാരന് ദാരുണാന്ത്യം
ALSO READ:ഓട്ടം വിളിച്ച് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയില്‍
വിഷ്ണുമൂർത്തി, ചാമുണ്ഡി, പൊട്ടൻ തെയ്യം തുടങ്ങിയ നിരവധി തെയ്യക്കോലങ്ങൾ സൂരജ് കെട്ടിയാടിയിട്ടുണ്ട്. പരേതനായ കൃഷ്ണൻ പണിക്കരുടേയും അമ്മിണിയമ്മയുടേയും മകനാണ്. ഭാര്യ: ലതിക, മക്കൾ: സായൂജ്, സഞ്ജന.