പൊലീസ് വാഹനം തടഞ്ഞു; യുവതി ആംബുലൻസിൽ പ്രസവിച്ചു - യുവതി ആംബുലൻസിൽ പ്രസവിച്ചു
പട്‌ന സ്വദേശിനി ഗൗരി ദേവിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
കാസർകോട് യുവതി ആംബുലൻസിൽ പ്രസവിച്ചു
കാസർകോട്: ലോക്‌ഡൗണിനിടെ കാസർകോട് യുവതി ആംബുലൻസിൽ പ്രസവിച്ചു. പട്‌ന സ്വദേശിനി ഗൗരി ദേവിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വേദനയെ തുടർന്ന് ഭർത്താവ് വിനന്തക്കൊപ്പം മംഗലാപുരം ആശുപത്രിയിലേക്ക് ആംബുലൻസിൽ പോയതായിരുന്നു. തലപ്പാടി അതിർത്തിയിൽ കർണാടക പൊലീസ് ഇവരെ തടഞ്ഞു. പിന്നീട് കേരള പൊലീസ് മങ്കൽപാടി താലൂക് ആശുപത്രിയിലേക്ക് തിരിച്ചു വിട്ടു. ഇവിടേക്ക് വരും വഴിയാണ് പ്രസവം നടന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
Last Updated : Mar 27, 2020, 2:24 PM IST