കാസർകോട്: കൊവിഡ് ബാധിതനായ സിപിഎം പ്രവർത്തകനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. സർക്കാർ നിർദേശങ്ങൾ ലംഘിച്ചതിന് എപ്പിഡമിക്ക് ആക്ട് പ്രകാരമാണ് കേസ്. കൊവിഡ് സ്ഥിരീകരിച്ച ബന്ധുവിനൊപ്പം സഞ്ചരിച്ചതും, സമ്പർക്കം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ ഇടപഴകിയെന്നതുമാണ് കുറ്റം.
കൊവിഡ് വിവരങ്ങൾ മറച്ചുവെക്കൽ; പൊതുപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു - കൊറോണ വൈറസ്
കൊവിഡ് സ്ഥിരീകരിച്ച ബന്ധുവിനൊപ്പം സഞ്ചരിച്ചതും സമ്പർക്കം മറച്ചുവെച്ച് പൊതു ഇടങ്ങളിൽ ഇടപഴകിയതിനുമാണ് മഞ്ചേശ്വരം പൊലീസ് സിപിഎം പൊതുപ്രവർത്തകനെതിരെ കേസെടുത്തത്.
കൊവിഡ് വിവരങ്ങൾ മറച്ചുവെക്കൽ; സിപിഎം പൊതുപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു
പാസ് ഇല്ലാതെ മഹാരാഷ്‌ട്രയില്‍ നിന്ന് ചരക്ക് വാഹനത്തിൽ ക്ലീനറായി വന്ന് അതിർത്തി കടന്ന ബന്ധുവിനെ കാറിൽ വീട്ടിലെത്തിച്ചതും ഇയാളാണ്. പഞ്ചായത്ത് അംഗമായ ഭാര്യയും ഒപ്പുമുണ്ടായിരുന്നു. ഭാര്യ ഉൾപ്പെടെ ഇവരുടെ കുടുംബത്തിലെ നാലു പേർക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയിലെ ക്യാൻസർ വാർഡിൽ അടക്കം ഇയാൾ എത്തിയതിനെ തുടർന്ന് ഒ പി അടച്ചിടേണ്ട സാഹചര്യമുണ്ടായി.