എം.സി ഖമറുദ്ദീനെതിരായ നിക്ഷേപത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് - nvestment fraud case
ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ പേരിൽ 2007ൽ ആളുകളിൽ നിന്നും പണം കൈപ്പറ്റിയെന്നാണ് കേസ്. ഖമറുദ്ദീനെതിരായ ഏഴ് കേസുകള്‍ നേരത്തെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
കാസർകോട്: മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദ്ദീൻ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പേരിൽ നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചെന്ന കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ പേരിൽ 2007ൽ ആളുകളിൽ നിന്നും പണം കൈപ്പറ്റിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പണം കൈപ്പറ്റി വഞ്ചിച്ചു എന്നതിന് പുറമെ വ്യാജ കമ്പനിയുടെ പേരിൽ നിക്ഷേപം സ്വീകരിച്ചുവെന്ന ഗുരുതരമായ ആക്ഷേപവും ഉയർന്നുണ്ട്. ഖമറുദ്ദീനെതിരായ ഏഴ് കേസുകള്‍ നേരത്തെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.