കേരളം

kerala

ETV Bharat / state

കാസർകോട്ട് 122 പേർക്ക് കൂടി കൊവിഡ് - കൊവിഡ് 19

വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 91 പേർ രോഗ മുക്തരായി.

covid  corona  covid 19  kasargode  kasarkod  കൊവിഡ് 19  updates
കാസർകോട്ട് 122 പേർക്ക് കൂടി കൊവിഡ്

By

Published : Sep 28, 2020, 7:00 PM IST

കാസർകോട്: സമ്പർക്കത്തിലൂടെ 114 പേരടക്കം ജില്ലയിൽ 122 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറ് പേരും വിദേശത്ത് നിന്നെത്തിയ രണ്ട് പേരും രോഗ ബാധിതരായി. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്നും 91 പേർ രോഗ മുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. നിലവിൽ 2,277 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ഇവരിൽ 1,202 പേർ വീടുകളിലാണ് കഴിയുന്നത്. അതേസമയം കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 79 ആയി.
നീലേശ്വരത്ത് 48 പേർ, കാഞ്ഞങ്ങാട് (11), കിനാനൂർ കരിന്തളം (5), മടിക്കൈ (10), പടന്ന (3), പിലിക്കോട് (7), തൃക്കരിപ്പൂർ (4), വെസ്റ്റ് എളേരി (1), മൊഗ്രാൽ (1), ചെറുവത്തൂർ (3), വലിയപറമ്പ് (1), കയ്യൂർ ചീമേനി (3), കാസർകോട് (2), ചെങ്കള (3), അജാനൂർ (1), പള്ളിക്കര (2), പുത്തിഗെ (1), മധൂർ (1), ദേലംപാടി (6), മഞ്ചേശ്വരം (2), കുറ്റിക്കോൽ (2), ബദിയഡുക്ക (1), കുമ്പള (1), മീഞ്ച (1), കോടോം ബേളൂർ (1), ബളാൽ (1) എന്നിങ്ങനെയാണ്
രോഗ ബാധിതരായവരുടെ കണക്കുകൾ.

വീടുകളിലും സ്ഥാപനങ്ങളിലുമായി ജില്ലയിൽ 4,678 പേർ നിരീക്ഷണത്തിലുണ്ട്. പുതുതായി 492 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനൽ സർവ്വേ അടക്കം 247 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 122 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. 257 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

ABOUT THE AUTHOR

...view details