കാസർകോട്: കൊവിഡിനിടയിൽ നഷ്‌ടക്കണക്കിലേക്ക് കൂപ്പുകുത്തി ടാർപോളിൻ വ്യവസായം. ദീർഘകാല ഉൽപന്നങ്ങളടക്കം വിപണി കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ് വ്യാപാരികൾ. ഇത് ഉൽപാദനക്കുറവിനും വഴിയൊരുക്കി. കാലവർഷമാരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള മാസങ്ങളിലാണ് ടാർപോളിനുകൾ അടക്കമുള്ളവയുടെ വിപണി ഉണരുന്നത്. കൊവിഡ് ലോക്ക് ഡൗണിൽ വ്യാപാര മേഖല സ്‌തംഭിച്ചതോടെ വിൽപനകൾ നടക്കാതെ ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇത് ഉൽപാദന മേഖലയിലും പ്രതിഫലിച്ചു. ലോക്ക് ഡൗണിനിടിയിലെ ഇളവുകൾ പ്രതിസന്ധികൾക്ക് വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.
ടാർപോളിൻ വ്യവസായം നഷ്‌ടത്തിലേക്ക്; വിപണി കണ്ടെത്താനാവാതെ വ്യാപാരികൾ
ലോക്ക് ഡൗണിൽ വ്യാപാര മേഖല സ്‌തംഭിച്ചതോടെ വിൽപനകൾ നടക്കാതെ ഉൽപന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇത് ഉൽപാദന മേഖലയിലും പ്രതിഫലിച്ചു.
ടാർപോളിൻ വ്യവസായം നഷ്‌ടത്തിലേക്ക്; വിപണി കണ്ടെത്താനാവാതെ വ്യാപാരികൾ
അന്തർ സംസ്ഥാനങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയക്കാൻ കഴിയാത്തതും നിർമാണ യൂണിറ്റുകളെ ദോഷകരമായി ബാധിച്ചു. ചരക്ക് ഗതാഗതത്തിനും നിയന്ത്രണങ്ങൾ വന്നപ്പോൾ അസംസ്‌കൃത വസ്‌തുക്കളടക്കമുള്ളവയുടെ വില ഗണ്യമായി വർധിച്ചു. ഇത് ഉൽപാദനച്ചെലവിലും പ്രതിഫലിച്ചു. ദൈനംദിന ചെലവ് വർധിക്കുന്നതിനൊപ്പം നിർമാണ യൂണിറ്റുകളിൽ ഉൽപാദനം കുറയുന്ന സാഹചര്യമാണ്. ഒപ്പം ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഉൽപന്നങ്ങൾ കെട്ടിക്കിടക്കാനും തുടങ്ങിയതോടെ പൊതുവിപണിയിൽ ടാർപോളിനുകളുടെ വിലയും വർധിച്ചു.
Last Updated : Jul 28, 2020, 12:18 PM IST