കേരളം

kerala

ETV Bharat / state

Stone On Railway Track In Kasaragod കാസര്‍കോട് റെയിൽവേ പാളത്തിൽ കല്ല് കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസും ആർപിഎഫും - കല്ല്

Stone found on Railway Track in Kasaragod Nellikkunnu: മംഗ്ലൂരു -ചെന്നൈ എക്‌സ്‌പ്രസ് കടന്നുപോയതിന് ശേഷമാണ് നെല്ലിക്കുന്നിൽ റെയിൽവേ ട്രാക്കിൽ കല്ല് കണ്ടെത്തിയത്

Stone on Railway Track in Kasaragod  Stone on Railway Track  Kasaragod  Nellikkunnu  മംഗ്ലൂരു  ചെന്നൈ  എക്‌സ്‌പ്രസ്  റെയിൽവേ  കല്ല്  Railway Track
Stone on Railway Track in Kasaragod

By ETV Bharat Kerala Team

Published : Sep 2, 2023, 9:57 PM IST

കാസർകോട്: നെല്ലിക്കുന്നിൽ (Nellikkunnu) റെയിൽവേ ട്രാക്കിൽ (Railway Track) കല്ല് വച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്‌ച (02.09.2023) വൈകിട്ട് 5.30 നാണ് ട്രാക്കിൽ കല്ല് (Stone on Railway Track) കണ്ടെത്തിയത്. മംഗ്ലൂരു -ചെന്നൈ എക്‌സ്‌പ്രസ് കടന്നുപോയതിന് ശേഷമാണ് ട്രാക്കിൽ കല്ല് (Stone) കണ്ടെത്തിയത്.

ട്രെയിൻ കല്ലിനു മുകളിലൂടെ കടന്നുപോയെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു. ട്രെയിനിൽ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് പൊടിഞ്ഞ നിലയിൽ കല്ല് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചു.

മുമ്പും സമാന സംഭവങ്ങള്‍:ഇന്നലെ (01.09.2023) രാത്രി നേത്രാവതി എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. കുമ്പള റെയിൽവേ സ്‌റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കുമ്പള സ്‌റ്റേഷൻ പിന്നിട്ട ശേഷമാണ് ട്രെയിനിലെ എസ് 2 കോച്ചിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വാതിലിന്‍റെ ചില്ല് തകർന്നിരുന്നു.

ട്രെയിനിന് നേരെ വിവിധ സ്ഥലങ്ങളിൽ കല്ലേറ് തുടരുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനിടയിലാണ് തുടർച്ചയായി അക്രമങ്ങൾ ഉണ്ടാകുന്നത്. ഇതെല്ലാം കൊണ്ടുതന്നെ യാത്രക്കാർ കടുത്ത ആശങ്കയിലുമാണ്. കാസർകോട് ജില്ലയിൽ ട്രാക്കിൽ നിന്ന് കല്ല് കണ്ടെത്തുന്നത് അടുത്തിടെ ഇത് രണ്ടാമത്തെ തവണയാണ്. നേരത്തെ കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ ചെങ്കല്ലും ക്ലോസറ്റും കണ്ടെത്തിയിരുന്നു. ഇതിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്.

പതിവാകുന്ന കല്ലേറും ആക്രമണങ്ങളും:കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ട്രെയിനുകൾ അക്രമിക്കപ്പെട്ടിരുന്നു. രാജധാനി, വന്ദേ ഭാരത് ട്രെയിനുകൾക്ക് നേരെയും കല്ലേറുണ്ടായി. കഴിഞ്ഞ മാസം മാഹിക്കും തലശ്ശേരിക്കും ഇടയിൽ വന്ദേഭാരതിനും ഓഗസ്‌റ്റ് 13ന് ചെന്നൈ സൂപ്പർഫാസ്‌റ്റിന് നേരെയും നേത്രാവതി എക്‌സ്‌പ്രസിന് നേരെയും, ഓഖ എക്‌സ്‌പ്രസിന് നേരെയും കല്ലേറുണ്ടായി.

പിന്നാലെ ഓഗസ്‌റ്റ് 14ന് കണ്ണപുരത്തിനും പാപ്പിനിശേരിക്കും ഇടയിൽ തുരന്തോ എക്‌സ്‌പ്രസിന് നേരെയും കല്ലേറുണ്ടായി. ഓഗസ്‌റ്റ് 15 ന് കോഴിക്കോടിനും കല്ലായിക്കും ഇടയിൽ യശ്വന്തപുര എക്‌സ്‌പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു.

Also Read: Netravati Express Attacked In Kumbla : കുമ്പളയില്‍ നേത്രാവതി എക്‌സ്‌പ്രസിന് നേരെ കല്ലേറ്, അന്വേഷണം ആരംഭിച്ചു

അടുത്തിടെനീലേശ്വരത്തിനും മാഹിക്കും ഇടയില്‍ വളപട്ടണത്ത് ട്രെയിനിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ ഒരാള്‍ പിടിയിലായിരുന്നു. ഒഡിഷ (Odisha) സ്വദേശിയായ സര്‍വേശാണ് പൊലീസിന്‍റെ പിടിയിലായത്. നേത്രാവതി എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്.

ഓഗസ്റ്റ് 13, 14 തീയതികളിലായിരുന്നു കേസിനാസ്‌പദമായ സംഭവമുണ്ടായത്. കല്ലേറില്‍ ട്രെയിനിന്‍റെ എസി കോച്ചിന്‍റെ ജനല്‍ ചില്ല് തകര്‍ന്നിരുന്നു. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിലെ 200 ഓളം സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടാനായത്. സംഭവ സമയത്ത് മദ്യപിച്ചിരുന്നതായും ഒറ്റക്കാണ് ആക്രമണം നടത്തിയതെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details