കേരളം

kerala

ETV Bharat / state

കാസർകോട്ടെ ജനിതക മാറ്റത്തിന് കാരണം എൻഡോസൾഫാൻ അല്ലെന്ന നിലപാട് ആവർത്തിച്ച് ശ്രീകുമാർ - എൻഡോസൾഫാൻ

2020 ജൂലൈ 24ന് കാസർകോട് ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ട് പരാമർശിച്ചാണ് ശ്രീകുമാറിന്‍റെ വാദം.പീഡിത മുന്നണിയും, ഡോക്ടർമാരും, എൻ.എച്.എമ്മിലെ.കരാർ ജീവനക്കാർ എന്നിവരടങ്ങിയ അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമാണ് കാസർകോട് നടക്കുന്ന സമരങ്ങൾ എന്നാണ് ശ്രീകുമാർ പറയുന്നത്

Endosulfan  Sreekumar repeatedly insisted that the cause of the genetic mutation was not endosulfan  കാസർകോട്ടെ ജനിതക മാറ്റത്തിന് കാരണം എൻഡോസൾഫാൻ അല്ലെന്ന നിലപാട് ആവർത്തിച്ച് ശ്രീകുമാർ  കാസർകോട്  എൻഡോസൾഫാൻ  ഡോ.കെ. എം. ശ്രീകുമാർ
കാസർകോട്ടെ ജനിതക മാറ്റത്തിന് കാരണം എൻഡോസൾഫാൻ അല്ലെന്ന നിലപാട് ആവർത്തിച്ച് ശ്രീകുമാർ

By

Published : Jan 22, 2021, 3:47 AM IST

കാസർകോട്: കാസർകോട്ടെ ജനിതക മാറ്റത്തിന് കാരണം എൻഡോസൾഫാൻ അല്ലെന്ന നിലപാട് ആവർത്തിച്ച് കാർഷിക സർവകലാശാല അധ്യാപകൻ ഡോ.കെ. എം. ശ്രീകുമാർ വീണ്ടും രംഗത്ത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകൾ പങ്കു വെച്ചു സോഷ്യൽ മീഡിയ വഴിയാണ് ദുരിത ബാധിതർക്ക് സാമ്പത്തിക സഹായം നൽകുന്ന നടപടി ഉൾപടെയുളളവയെ വിമർശിക്കുന്നത്.
എൻഡോസൾഫാൻ ഇരകൾക്കെതിരായ വാദമുഖങ്ങൾ ഡോ ശ്രീകുമാർ വീണ്ടും ഉയർത്തുന്നു. നാളിതു വരെ 285 കോടിയുടെ സാമ്പത്തിക സഹായം നല്കിയത് സംബന്ധിച്ചാണ് വിമർശനങ്ങൾ. കാസർകോട് ജില്ലാ കലക്ടർ 2020 ജൂലൈ 24ന് നൽകിയ 74 പേജുള്ള റിപ്പോർട്ട് പരാമർശിച്ചാണ് എൻഡോസൾഫാൻ- നിലക്കാത്ത സമരങ്ങളുടെ രഹസ്യമെന്ത് എന്ന 44 മിനുട്ട് ദൈർഘ്യമുള്ള വിവരണം.

എൻഡോസൾഫാൻ കീടനാശിനി മൂലം ജനിതക മാറ്റം സംഭവിക്കില്ലെന്നു പറഞ്ഞതിലൂടെ വിവാദത്തിലകപ്പെട്ട ശേഷം വർഷങ്ങൾക്ക് ശേഷമാണ് ഡോ ശ്രീകുമാർ തന്‍റെ വാദങ്ങളെ ശരിവെക്കും വിധമുള്ള ജില്ലാ കലക്ടറുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുന്നത്. കാർഷിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്‌ ഉള്ള ജില്ലാ കലക്ടർ തയ്യാറാക്കിയ റിപ്പോർട്ട് എന്ന ഹൈ ലൈറ്റിലാണ് ശ്രീകുമാറിന്‍റെ വാദങ്ങൾ. പീഡിത മുന്നണിയും ഡോക്ടർമാരും എൻ.എച്.എമ്മിലെ.കരാർ ജീവനക്കാർ
എന്നിവരടങ്ങിയ അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമാണ് കാസർകോട് നടക്കുന്ന സമരങ്ങൾ എന്നാണ് ശ്രീകുമാർ വീഡിയോയിൽ പറയുന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന 8 ലക്ഷം കുട്ടികൾ കേരളത്തിൽ ഉണ്ട്. അവർക്ക് തുച്ഛമായ സഹായം ലഭിക്കുമ്പോൾ കാസർകോട് സ്ഥിതി മറിച്ചാണ്. കേരളം മുഴുവൻ ഇങ്ങനെ കുട്ടികൾ ഉണ്ടെങ്കിൽ കാസർകോട് മാത്രം അത് എൻഡോസൾഫാൻ ഉപയോഗം മൂലമാകുന്നത് എങ്ങനെയെന്ന് ശ്രീകുമാർ ചോദിക്കുന്നു. വസ്തുതകൾ പരിശോധിക്കാതെ ഇറങ്ങി വരുന്ന ചില സാഹിത്യകാരന്മാർ എഴുതുന്ന നോവലുകൾ ശാസ്ത്ര സാങ്കേതിക മൂല്യങ്ങളെ തകർക്കുന്നതാണെന്നു പറയുന്ന ശ്രീകുമാർ വീഡിയോയിൽ ഉടനീളം എൻഡോസൾഫാൻ ബാധിതർ അനർഹമായി പണം കൈപ്പറ്റുന്നതിനെയും വിവരാവകാശ രേഖയുടെ ബലത്തിൽ ചോദ്യം ചെയ്യുന്നുണ്ട്.

മരണപ്പെട്ടവർ ഉൾപ്പടെ സാമ്പത്തിക സഹായം.കൈപ്പറ്റുന്നതും 5 ലക്ഷം രൂപ സഹായം വാങ്ങിയ ആൾ പഠന ശേഷം.വിദേശത്ത്. ജോലി ചെയ്യുന്നതുമെല്ലാം വീഡിയോ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന്‍റെ ശരാശരി ആയുർ ദൈർഗ്യം കഴിഞ്ഞ് മരിച്ചവർ പോലും ആനുകൂല്യം കൈപ്പറ്റി എന്നും ശ്രീകുമാർ പറയുന്നു. ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനു നേരെ നടത്തിയ പരാമർശം ഈയിടെ വിവാദമായിരുന്നു.

ABOUT THE AUTHOR

...view details