പോക്സോ കേസ് പ്രതി കടലിൽ ചാടിയത് പ്രത്യേക സംഘം അന്വേഷിക്കും - DYSP
കസ്റ്റഡിയിലുള്ള പ്രതി തെളിവെടുപ്പിനിടയിൽ കൈയാമവുമായി കടലിൽ ചാടിയതിലാണ് അന്വേഷണം
പോക്സോ കേസ് പ്രതി കടലിൽ ചാടിയതിൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണം
കാസർകോട്: കസബയിൽ തെളിവെടുപ്പിനിടെ പോക്സോ കേസിലെ പ്രതി കടലിൽ ചാടിയ സംഭവം നാർക്കോട്ടിക്ക് ഡിവൈഎസ്‌പി അസൈനാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. കസ്റ്റഡിയിലുള്ള പ്രതി തെളിവെടുപ്പിനിടയിൽ കൈയാമവുമായി കടലിൽ ചാടിയതിലാണ് അന്വേഷണം. ഇതിനൊടൊപ്പം പ്രതിക്കെതിരെയുള്ള പെൺകുട്ടിയുടെ പരാതിയിലും അന്വേഷണം നടക്കും.