കേരളം

kerala

ETV Bharat / state

ഡ്യൂട്ടിക്കിടയിൽ കപ്പൽ ജീവനക്കാരനെ കാണാതായതായി പരാതി - കാസർകോട്

കാസർകോട് സ്വദേശി പി വിഷ്ണുവിനെയാണ് കാണാതായത്.

Ship  കാസർകോട്  ഉക്രൈൻ
ഡ്യൂട്ടിക്കിടയിൽ കപ്പൽ ജീവനക്കാരനെ കാണാതായതായി പരാതി

By

Published : Jul 30, 2020, 8:54 PM IST

കാസർകോട്: ഡ്യൂട്ടിക്കിടയിൽ കപ്പൽ ജീവനക്കാരനെ കാണാതായതായി പരാതി. കാസർകോട് സ്വദേശി പി വിഷ്ണുവിനെയാണ് (28) ഈ മാസം 28 മുതൽ കാണാതായത്. തുർക്കിയിൽ നിന്നും ഉക്രൈനിലേക്ക് പോയ ചരക്ക് കപ്പൽ ജൽ അജയ് കപ്പലിലെ ജീവനക്കാരനായിരുന്നു. ഈജിപ്തിന് സമീപം വെച്ച് വിഷ്ണുവിനെ കപ്പലിൽ നിന്ന് കാണാതാവുകയായിരുന്നു. നാട്ടിൽ വന്ന് ഈ മാസം 22 നാണ് വിഷ്ണു തിരിച്ചു പോയത്. കപ്പലിന്‍റെ ക്യാപ്റ്റനാണ് വിഷ്ണുവിനെ കാണാതായ വിവരം വീട്ടുകാരെ ഫോണിലൂടെ അറിയിച്ചത്. എം രാജഗോപാലൻ എം എൽ എ മുഖേനെ വിഷ്ണുവിന്‍റെ ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സഹായം തേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details