കാസർകോട്:കാണാതായ യുവതിയെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയതായി സൂചന. കാസർകോട് ചന്ദ്രഗിരി പുഴയിൽ തെക്കിൽ പാലത്തിനോട് ചേർന്നാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. കൊല്ലം കുണ്ടറ സ്വദേശിയായ 35 കാരി പ്രമീള കാസർകോട് കലക്ട്രേറ്റിലെ താൽക്കാലിക ജീവനക്കാരിയാണ്. യുവതിയെ ഭർത്താവ് തന്നെ കൊലപ്പെടുത്തി ചാക്കിൽ പൊതിഞ്ഞ കല്ല് കെട്ടി പുഴയിൽ താഴത്തി എന്നാണ് സംശയം.
ഭാര്യയെ കൊലപ്പെടുത്തി പുഴയിൽ താഴ്ത്തിയെന്ന് സെൽജോയുടെ മൊഴി - സെപ്റ്റംബർ 19 ന് രാത്രി മുതൽ കാണാതായ വഴക്കിനിടെ കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തിയതായും മൃതദേഹം പുഴയിൽ താഴ്ത്തിയെന്നും ഭർത്താവ് സെൽജോ മൊഴി നൽകി.
സെപ്റ്റംബർ 19 ന് രാത്രി മുതൽ കാണാതായ വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും മൃതദേഹം പുഴയിൽ താഴ്ത്തിയെന്നും ഭർത്താവ് സെൽജോ മൊഴി നൽകി.
സെപ്റ്റംബർ 19 ന് രാത്രി മുതൽ പ്രമീളയെ കാണാതായെന്ന് ഭർത്താവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് കണ്ണൂർ സ്വദേശി സെൽജോ കൊലപാതകം സംബന്ധിച്ച മൊഴി നൽകിയത്. 11 വർഷം മുൻപ് വിവാഹിതരായ ഇരുവരും കാസർകോട് പന്നിപ്പാറയിലാണ് താമസിച്ചിരുന്നത്.
വഴക്കിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം പുഴയിൽ താഴ്ത്തിയെന്നുമാണ് സെൽജോയുടെ മൊഴി. സ്ഥലത്ത് പൊലീസും ഫയർഫോഴ്സും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. പുഴയിൽ മൂന്നാൾ ആഴമുള്ളതും ചെളിയടിഞ്ഞിരിക്കുന്നതും തെരച്ചലിന് തടസമാകുന്നുണ്ട്. സെൽജോ പ്രമീള ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.