കാസര്‍കോട്:ഊര്‍ജ സ്രോതസുകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഊര്‍ജ സ്വയം പര്യാപ്‌തത നേടാനൊരുങ്ങുകയാണ് കാസര്‍കോട്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോളാര്‍ പാര്‍ക്കാണ് ഇതോടെ യാഥാര്‍ഥ്യാമാകുന്നത്. 50 മെഗാവാട്ട് ശേഷിയുള്ള പാര്‍ക്കിൻ്റെ നിര്‍മാണമാണ് കാസര്‍കോട് പൈവളിഗെ കൊമ്മന്‍ഗളയില്‍ പൂര്‍ത്തിയായത്. ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ സോളാര്‍ മിഷനില്‍ ഉള്‍പ്പെടുത്തിയാണ് സൗരോര്‍ജ പദ്ധതി പ്രവര്‍ത്തനമാരംഭിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക് കാസര്‍കോട് യാഥാര്‍ഥ്യാമാകുന്നു - സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോളാര്‍ പാര്‍ക്ക്
50 മെഗാവാട്ട് ശേഷിയുള്ള പാര്‍ക്കിൻ്റെ നിര്‍മാണമാണ് കാസര്‍കോട് പൈവളിഗെ കൊമ്മന്‍ഗളയില്‍ പൂര്‍ത്തിയായത്.
കൊമ്മന്‍ഗളയിലെ 250 ഏക്കര്‍ ഭൂമിയില്‍ 1,65,000 പാനലുകള്‍ സ്ഥാപിച്ചാണ് സോളാര്‍ പാര്‍ക്കിലെ വൈദ്യുതോൽപാദനം നടക്കുക. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്‌ഇബിയുടെ കുബനൂര്‍ സബ് സ്റ്റേഷനിലെത്തിച്ചാണ് വിതരണം ചെയ്യുക. വര്‍ധിക്കുന്ന വൈദ്യുത ആവശ്യകത പരിഹരിക്കാന്‍ പുനരുപയോഗ ഊര്‍ജ ശ്രോതസുകളില്‍ നിന്നുള്ള ഉൽപാദനത്തിനായി കേന്ദ്രാവിഷ്‌കൃത സോളാര്‍ മിഷന്‍ പദ്ധതിയിലാണ് സോളാര്‍ പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നത്.
കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ തെഹ്രി ഹൈഡ്രോ ഡവലപ്‌മെൻ്റ് കോര്‍പറേഷനാണ് പാര്‍ക്കിൻ്റെ നിര്‍മാണ ചുമതല. 246 കോടി രൂപ പദ്ധതിക്കായി കോര്‍പറേഷന്‍ മുതല്‍ മുടക്കിയിട്ടുണ്ട്. ഇവിടുന്നുള്ള വൈദ്യുതി യൂണിറ്റിന് മൂന്ന് രൂപ പത്ത് പൈസ നിരക്കില്‍ കെഎസ്‌ഇബി വാങ്ങും. മൂന്നു വര്‍ഷം മുന്‍പ് 50 മെഗാവാട്ടിൻ്റെ അമ്പലത്തറ പാര്‍ക്ക് ഉദ്ഘാടനം ചെയ്‌തിരുന്നു. വിവിധ സൗരോര്‍ജ പദ്ധതികളിലൂടെ വരും വര്‍ഷങ്ങളില്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്‌തത നേടി മറ്റു ജില്ലകളിലേക്കും വൈദ്യുതി എത്തിക്കാന്‍ സഹായകമാകുന്നതാണ് പദ്ധതി.