കാസർകോട്: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. മുഖ്യമന്ത്രിയുടെ സാന്ത്വന സ്‌പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മന്ത്രിയെ കൂടാതെ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും അദാലത്തിൽ പങ്കെടുത്തു. ലഭിച്ച പരാതികള്‍ പരിശോധിച്ചു. പരിഹരിക്കാന്‍ സാധിക്കുന്നവയെല്ലാം പരിഹരിച്ചുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഹോസ്‌ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലുള്ളവരാണ് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിൽ നടന്ന അദാലത്തിനെത്തിയത്.
ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു: കെ.കെ. ശൈലജ
മുഖ്യമന്ത്രിയുടെ സാന്ത്വന സ്‌പര്‍ശം പൊതുജന പരാതി പരിഹാര അദാലത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മന്ത്രിയെ കൂടാതെ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും ജില്ലയിൽ നടന്ന അദാലത്തിൽ പങ്കെടുത്തു.
ജില്ലയില്‍ അദാലത്തിലേക്ക് ഓണ്‍ലൈനായും വാട്‌സ്ആപ്പിലൂടെയും ആകെ 4651 പേരാണ് അപേക്ഷിച്ചത്. ജനുവരി 27 മുതല്‍ ഫെബ്രുവരി രണ്ട് വരെയാണ് അദാലത്തിലേക്ക് അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നത്. ഇതില്‍ നിര്‍ദേശിക്കപ്പെട്ടവര്‍ മാത്രമാണ് അദാലത്തുകളില്‍ നേരിട്ട് ഹാജരാകുന്നത്. ജില്ലയില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുട്ടികളെയോ തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ അദാലത്തിലേക്ക് അനുവദിക്കുന്നില്ല. രോഗികള്‍ക്ക് അവരുടെ പ്രതിനിധികള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ അദാലത്തിലേക്ക് അപേക്ഷിക്കാന്‍ അവസരമൊരുക്കിയിരുന്നു. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകള്‍ക്കായി നാളെ രാവിലെ 10 മുതല്‍ കാസര്‍കോട് ടൗണ്‍ഹാളിലാണ് അദാലത്ത്.