കാസർഗോഡ് പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ വെട്ടേറ്റ് മരിച്ചു. കൃപേഷ് (21), ജോഷി എന്ന ശരത്ത് (27) ആണ് മരിച്ചത്. കൃപേഷ് സംഭവസ്ഥലത്തും ഗുരുതരമായ പരിക്കേറ്റ ശരത്ത് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കല്ല്യോട്ടിനടുത്ത് തന്നിത്തോട് - കൂരാങ്കര റോഡിൽ രാത്രി 8.30 ഓടെയാണ് കാറിൽ എത്തിയ സംഘം ഇരുവരെയും തടഞ്ഞ് നിർത്തി വെട്ടികൊലപ്പെടുത്തിയത്. കൂരാങ്കരയിലെ ശരത്തിന്‍റെ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. റോഡില്‍ നിലയുറപ്പിച്ച മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ നാളത്തെ പര്യടനം റദ്ദാക്കി. ഇരട്ടക്കൊലപാതകത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയും നാളെ കാസർഗോഡെത്തും.
രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചു; നാളെ കാസർഗോഡ് ഹർത്താൽ - വെട്ടേറ്റു
പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്. കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം.
കൃപേഷ്, ജോഷി
കൊലപാതകവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് കാസർഗോഡ് ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ പ്രതികരിച്ചു.
Last Updated : Feb 17, 2019, 11:40 PM IST