കേരളം

kerala

ETV Bharat / state

റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ചന്ദ്രശേഖരന്‍ - E. Chandrasekharan

വര്‍ഷങ്ങളായി പട്ടയത്തിനുള്ള നിരവധി അപേക്ഷകള്‍ പരിഗണിക്കപ്പെടാതെ കിടക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍

പട്ടയ വിതരണമേള  കാസര്‍കോട്  ഇ. ചന്ദ്രശേഖരന്‍  റവന്യൂ മന്ത്രി  kasaragod  E. Chandrasekharan  revenue minister
റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ചന്ദ്രശേഖരന്‍

By

Published : Jan 27, 2020, 4:32 PM IST

കാസര്‍കോട്: റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ നടപടികള്‍ അട്ടിമറിക്കാൻ ശ്രമം നടത്തുന്നു. പട്ടയ വിതരണ നടപടികള്‍ക്ക് തുരങ്കം വെക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കാസര്‍കോട് ജില്ലാതല പട്ടയ വിതരണമേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ. ചന്ദ്രശേഖരന്‍

പട്ടയത്തിനുള്ള നിരവധി അപേക്ഷകള്‍ കാലങ്ങളോളം പരിഗണിക്കപ്പെടാതെ കിടക്കുന്നതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഭൂമി അളന്ന്‌ കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ സ്വയം നിയമനിര്‍മാണ സഭ ആകേണ്ടതില്ലെന്നും അതിന് സര്‍ക്കാരിന്‍റെ വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. അപേക്ഷകന്‍റെ മാതാപിതാക്കളുടെ ഭൂമി അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ പോകേണ്ടതില്ല. അര്‍ഹതയുള്ളവര്‍ക്ക് ഭൂമി ലഭിക്കണം. ജന്മിമാരുടെ കാലം കേരളത്തില്‍ അവസാനിച്ചെന്നും പട്ടയത്തിന് ഇടങ്കോലിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഭൂമിക്കുള്ള അപേക്ഷയുമായി എത്തുന്ന സാധാരണക്കാരോട് ഉദ്യോഗസ്ഥർ നീതിപൂര്‍വമായി പെരുമാറണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം ശമ്പളം പറ്റുന്നവരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details