റിപ്പബ്ലിക് ദിനാഘോഷം; കാസര്‍കോട് മന്ത്രി ഇ.ചന്ദ്രശേഖരൻ പതാക ഉയര്‍ത്തി
ഭരണഘടനക്ക് മുകളിൽ പാർലമെന്‍റിന്‍റെ മേൽക്കോയ്മ സാധ്യമല്ലെന്ന് ഇ.ചന്ദ്രശേഖരൻ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു
കാസര്‍കോട്: ജില്ലയില്‍ എഴുപത്തി ഒന്നാമത് റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. കാസര്‍കോട് നഗരസഭ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മന്ത്രി എ.ചന്ദ്രശേഖരൻ പതാക ഉയര്‍ത്തി. പാർലമെന്‍റല്ല ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യൻ റിപ്പബ്ലിക്കിനെ സൃഷ്‌ടിച്ചത്. അതുകൊണ്ട് തന്നെ ഭരണഘടനക്ക് മുകളിൽ പാർലമെന്‍റിന്‍റെ മേൽക്കോയ്മ സാധ്യമല്ല. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഭേദഗതികളിലൂടെ മാറ്റാൻ പാടില്ലെന്ന് സുപ്രീം കോടതി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ഇ.ചന്ദ്രശേഖരൻ റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ പറഞ്ഞു.