സംഘടനാ പ്രവർത്തനത്തിലേക്ക് ഇനിയില്ലെന്ന് രവീശതന്ത്രി കുണ്ടാർ - ബിജെപി വാർത്ത
ബിജെപി കാസർകോട് ജില്ല പ്രസിഡന്‍റായി കെ.ശ്രീകാന്തിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രവീശതന്ത്രി രാജി പ്രഖ്യാപിച്ചത്.
കാസർകോട്: സജീവ സംഘടന പ്രവർത്തനത്തിലേക്ക് ഇനിയില്ലെന്ന് ബിജെപി സംസ്ഥാന സമിതിയംഗ സ്ഥാനം രാജിവെച്ച രവീശതന്ത്രി കുണ്ടാർ. ബിജെപി കാസർകോട് ജില്ല പ്രസിഡന്‍റായി കെ.ശ്രീകാന്തിനെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രവീശതന്ത്രി രാജി പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ജില്ലാ പ്രസിഡന്‍റിന്‍റെ ഭാഗത്ത് നിന്നും പിന്തുണ ഉണ്ടായില്ല. ഒരു വിഭാഗം പാർട്ടി വിരുദ്ധമായി പ്രവർത്തിച്ചു. ഗ്രൂപ്പുകളുടെ ഭാഗമായി പ്രവർത്തിക്കാനാകില്ലെന്നും രാജി കത്ത് സംസ്ഥാന പ്രസിഡന്‍റിന് ഇ മെയിൽ വഴി നൽകിയതിന് ശേഷം രവീശ തന്ത്രി കുണ്ടാർ ഇടിവി ഭാരതിനോട് പറഞ്ഞു.