കേരളം

kerala

ETV Bharat / state

'നവകേരള സദസ് സമ്പൂര്‍ണ പരാജയം, ജനങ്ങളുടെ പരാതിക്ക് പരിഹാരമാകുന്നില്ല': രമേശ്‌ ചെന്നിത്തല - kerala news updates

Govt's Navakerala: നവകേരള സദസിനെ രൂക്ഷമായി വിമർശിച്ച് രമേശ്‌ ചെന്നിത്തല. രാഷ്‌ട്രീയ പ്രചാരണത്തിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും കുറ്റപ്പെടുത്തല്‍. മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നത് ശരിയാണോയെന്നും ചെന്നിത്തല.

ramesh chennithala byte  Ramesh Chennithala Criticized Navakerala  നവകേരള സദസ് സമ്പൂര്‍ണ പരാജയം  രമേശ്‌ ചെന്നിത്തല  മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല  രമേശ്‌ ചെന്നിത്തല  Ramesh Chennithala  Ramesh Chennithala Navakerala  Navakerala  രമേശ്‌ ചെന്നിത്തല നവകേരളത്തെ കുറിച്ച്  സിപിഎം
Ramesh Chennithala Criticized Navakerala

By ETV Bharat Kerala Team

Published : Dec 5, 2023, 4:40 PM IST

രമേശ്‌ ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍

കാസർകോട്:മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ് സമ്പൂര്‍ണ പരാജയമാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സദസില്‍ ജനകീയ വിഷയങ്ങൾ ചർച്ചയാവുന്നില്ലെന്നും അദ്ദേഹം. കാസര്‍കോട് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രമേശ്‌ ചെന്നിത്തല (Ramesh Chennithala About Navakerala Sadas).

ജനങ്ങളുടെ പരാതികൾക്ക് പരിഹാരം ഉണ്ടാകുന്നില്ല. രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി മുഖ്യമന്ത്രി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുകയാണ്. സർക്കാർ വേദിയിൽ ആരും രാഷ്ട്രീയം പറയാറില്ല. എന്നാൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നു. ഇങ്ങനെ പറയുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു (CM Pinarayi Vijayan In Navakera).

ഇത്തരം സംഭവങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയണം. നവകേരള സദസില്‍ ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും പങ്കെടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. എവി ഗോപിനാഥ് കുറച്ചു കാലമായി പാർട്ടിയുമായി നിസഹകരണത്തിലാണ് (AV Gobinath On Navakerala Sadas). അദ്ദേഹത്തോട് പങ്കെടുക്കരുതെന്ന് ഫോണില്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹം പങ്കെടുത്തു. അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു (Ramesh Chennithala Criticized Govt's Navakerala).

യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യത്തിൽ അന്വേഷണം നടക്കട്ടെയെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ദേശീയ തലത്തിലെ പരാജയത്തെ കുറിച്ച് പാർട്ടി പരിശോധിച്ച് നടപടി സ്വീകരിക്കും. പരാജയപ്പെട്ടെങ്കിലും വോട്ടിന്‍റെ കാര്യത്തിൽ കുറവ് ഉണ്ടായിട്ടില്ല (Govt's Navakerala).

ബിജെപി ജയിച്ചതിൽ സുരേന്ദ്രനെക്കാളും കൂടുതൽ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനും എംവി ഗോവിന്ദനുമാണ് (MV Govindhan). സിപിഎമ്മിനാണ് കൂടുതൽ സന്തോഷം കാണുന്നത്. ഇതിലൂടെ വെളിവാകുന്നത് അവരുടെ അന്തർധാരയാണ് (Navakerala Sadas In Kasaragod).

പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും. ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടാൻ പറ്റുന്ന ഏക പാർട്ടി കോൺഗ്രസാണ് (BJP And Congress). എന്തിനാണ് രാഹുൽ ഗാന്ധിയെ പേടിക്കുന്നത് (Rahul Gandhi MP). രാഹുൽ ഗാന്ധിയുടെ സന്നിധ്യം സിപിഎം ഭയപ്പെടുന്നുവെന്നും ചെന്നിത്തല പറഞ്ഞു. താൻ പാർലിമെന്‍റിലേക്ക് മത്സരിക്കില്ലെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ നവകേരള:നവംബര്‍ 18നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിന് തുടക്കമായത്. കാസര്‍കോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയില്‍ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസിന്‍റെ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സംസ്ഥാന സര്‍ക്കാരിന്‍റെ നേട്ടങ്ങളെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിനുമായാണ് സര്‍ക്കാര്‍ നവകേരള സദസിന് തുടക്കമിട്ടത്.

also read:നവകേരള സദസ്; ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം; യുവാവിന് ഗുരുതര പരിക്ക്

ABOUT THE AUTHOR

...view details