കാസർകോട്: ഇറാഖിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇറാഖിലെ അമേരിക്കൻ സൈനികത്താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് എം.പി. കേന്ദ്ര വിദേശകാര്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചത്. 2019-ൽ ഇറാഖിലേക്കുള്ള യാത്രാനിയന്ത്രണം നീക്കിയതിന് ശേഷം അങ്ങോട്ട് ഇന്ത്യൻ തൊഴിലന്വേഷകരുടെ ഒരു കുത്തൊഴുക്ക് ഉണ്ടായിരുന്നു. ആറായിരത്തോളം ഇന്ത്യൻ തൊഴിലാളികൾ കർബല റിഫൈനറി പ്രോജക്‌ടിൽ തന്നെയായി ജോലി ചെയ്യുന്നുണ്ട്.
ഇറാഖിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: രാജ്മോഹൻ ഉണ്ണിത്താൻ എം.പി - iraq
ഇറാഖിലെ അമേരിക്കൻ സൈനികത്താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് എം.പി. കേന്ദ്ര വിദേശകാര്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചത്
ഇറാഖിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി
പതിനേഴായിരത്തോളം ഇന്ത്യക്കാരാണ് ഇറാഖിൽ ജോലി നോക്കുന്നുന്നത്. നാല്പതിനായിരത്തോളം ഇന്ത്യൻ തീർത്ഥാടകർ ബാഗ്ദാദ്, കർബല, നജഫ് തുടങ്ങിയ പുണ്യ നഗരങ്ങൾ ഓരോ വർഷവും സന്ദർശിക്കുന്നുണ്ടെന്നും ഈ സഹചാര്യത്തിൽ ഇന്ത്യൻ തൊഴിലാളികളുടേയും തീർത്ഥാടകരുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് എം.പി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.