കേരളം

kerala

ETV Bharat / state

തരൂരിനെ വെല്ലുവിളിച്ച് ഉണ്ണിത്താൻ: ക്രമക്കേട് തെളിയിച്ചാല്‍ എം.പി സ്ഥാനം രാജി വയ്ക്കും - രാജ്മോഹൻ ഉണ്ണിത്താൻ എംപി

സുതാര്യമായ തെരഞ്ഞെടുപ്പാണ് തെലങ്കാനയില്‍ നടന്നതെന്നും ആരോപണം തെളിയിക്കാൻ ശശി തരൂരിനെ വെല്ലുവിളിക്കുന്നു എന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു

Rajmohan Unnithan challenges Shashi Tharoor  Rajmohan Unnithan  Shashi Tharoor  congress president poll  AICC  തരൂരിനെ വെല്ലുവിളിച്ച് രാജ്മോഹൻ ഉണ്ണിത്താൻ  രാജ്മോഹൻ ഉണ്ണിത്താൻ എംപി  ശശി തരൂര്‍
തെലങ്കാനയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവക്കും; തരൂരിനെ വെല്ലുവിളിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

By

Published : Oct 19, 2022, 5:29 PM IST

കാസർകോട്: ശശി തരൂരിനെ വെല്ലുവിളിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. തെലങ്കാനയിലെ വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായി തെളിയിച്ചാൽ പാര്‍ലമെന്‍റ് അംഗത്വം രാജിവയ്ക്കുമെന്നും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മറിച്ചാണെങ്കിൽ ശശി തരൂർ മാപ്പു പറയണം.

രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിക്കുന്നു

സുതാര്യമായ തെരഞ്ഞെടുപ്പാണ് നടന്നതെന്നും ആരോപണം തെളിയിക്കാൻ ശശി തരൂരിനെ വെല്ലുവിളിക്കുന്നു എന്നും ഉണ്ണിത്താൻ കാസർകോട് പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താനാണ് തെലങ്കാനയിൽ റിട്ടേണിങ്‌ ഓഫിസറായി ഉണ്ടായിരുന്നത്.

ABOUT THE AUTHOR

...view details