കേരളം

kerala

ETV Bharat / state

രാജധാനി എക്‌സ്പ്രസിന് ഇനിമുതല്‍ കാസര്‍കോട് സ്റ്റോപ്പ് ഇല്ല

രാജധാനി എക്‌സ്പ്രസിന്‍റെ കാസര്‍കോടെ സ്‌റ്റോപ്പാണ് എടുത്തുകളഞ്ഞത്. റെയില്‍വേയുടെ അവഗണനക്കെതിരെ പ്രതിഷേധം ശക്തം

രാജധാനി എക്‌സ്പ്രസിന് ഇനിമുതല്‍ കാസര്‍കോട് സ്റ്റോപ്പ് ഇല്ല

By

Published : Aug 8, 2019, 1:13 PM IST

Updated : Aug 8, 2019, 2:01 PM IST

കാസര്‍കോട്: കാസര്‍കോടിനോട് വീണ്ടും റെയില്‍വേയുടെ അവഗണന. രാജധാനി എക്‌സ്പ്രസിന്‍റെ കാസര്‍കോട്ടെ സ്റ്റോപ്പാണ് നിര്‍ത്തലാക്കിയത്. ഗാന്ധിധാം എക്‌സ്പ്രസിന് കാഞ്ഞങ്ങാട്ടുള്ള സ്റ്റോപ്പും കൂടി എടുത്ത് കളയാനാണ് റെയില്‍വേ തീരുമാനം. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും വര്‍ഷങ്ങളായുള്ള ആവശ്യങ്ങള്‍ക്കൊടുവിലായിരുന്നു രാജധാനി എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചത്. ഈ മാസം 23 മുതല്‍ ഇവിടെ നിന്ന് നിസാമുദ്ദീനിലേക്കുള്ള റിസര്‍വേഷന്‍ നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ നിസാമുദ്ദീനില്‍ നിന്നും കാസര്‍കോട്ടേക്കുള്ള റിസര്‍വേഷന്‍ തുടരുന്നുണ്ട്. റെയില്‍വേയുടെ അവഗണനക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.

രാജധാനി എക്‌സ്പ്രസിന് ഇനിമുതല്‍ കാസര്‍കോട് സ്റ്റോപ്പ് ഇല്ല

നാഗര്‍കോവിലില്‍ നിന്നും ഗുജറാത്തിലേക്കുള്ള ഗാന്ധിധാം പ്രതിവാര എക്‌സ്പ്രസിന്‍റെ കാഞ്ഞങ്ങാട്ടെ സ്റ്റോപ്പ് ഈ മാസം കൂടി മാത്രമേ ഉണ്ടാകൂ. നീലേശ്വരത്ത് നിര്‍ത്തിയിരുന്ന ബംഗളൂരു എക്‌സ്പ്രസ് രണ്ട് മാസമായി ഇവിടെ നിര്‍ത്താറില്ല. റെയില്‍വേ ട്രാക്ക് നവീകരണ പ്രവൃത്തിയുടെ പേരില്‍ നിര്‍ത്തലാക്കിയ കണ്ണൂര്‍ -മൂകാംബിക പാസഞ്ചര്‍ തീവണ്ടി ഒരു വര്‍ഷമായിട്ടും പുനസ്ഥാപിക്കാനുള്ള നടപടിയും റെയില്‍വേ സ്വീകരിച്ചിട്ടില്ല. പാലക്കാട് ഡിവിഷനില്‍ യാത്രക്കാരുടെ എണ്ണവും വരുമാനവും വര്‍ധിച്ച സ്റ്റേഷനുകളിലാണ് റെയില്‍വേയുടെ നടപടി എന്നതും ശ്രദ്ധേയമാണ്.

Last Updated : Aug 8, 2019, 2:01 PM IST

ABOUT THE AUTHOR

...view details