കേരളം

kerala

ETV Bharat / state

ജോലിയുടെ ഇടവേളയില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണം; മാതൃകയായി വീട്ടമ്മ - housewife

തൊഴിലുറപ്പ് ജോലിയുടെ ഇടവേളകളിലാണ് റൈന വാഹനത്തിലെത്തി മാലിന്യം ശേഖരിക്കുന്നത്.

വീട്ടമ്മ

By

Published : Jun 26, 2019, 7:16 PM IST

Updated : Jun 26, 2019, 9:02 PM IST

കാസര്‍കോട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകള്‍ തോറും ചെന്ന് ശേഖരിക്കുന്ന ഒരു വീട്ടമ്മയുണ്ട് കാസര്‍കോട്. മാലിന്യം കണ്ടാല്‍ മുഖം തിരിക്കുന്നവര്‍ക്ക് മാതൃകയാണ് പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ റൈന. തൊഴിലുറപ്പ് ജോലിയുടെ ഇടവേളകളിലാണ് റൈന വാഹനത്തിലെത്തി മാലിന്യം ശേഖരിക്കുന്നത്. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പെരിയ ബസാര്‍ വാര്‍ഡിലെ 550 വീടുകളില്‍ നിന്നുമാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നത്. വീട്ടിലെത്തിയാണ് മാലിന്യം തരംതിരിക്കുന്നത്. നാട്ടുകാരുടെ പിന്തുണ കൂടി ഉണ്ട് റെയ്‌നക്കിപ്പോള്‍.

പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തില്‍ മാതൃകയായി കാസര്‍കോട്ടെ വീട്ടമ്മ

മാലിന്യം പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്ന ആഘാതത്തെ കുറിച്ചുള്ള ബോധ്യമാണ് റെയ്‌നക്ക് ഈ പ്രവൃത്തി സ്വയം ഏറ്റെടുത്ത് ചെയ്യാനുള്ള പ്രേരണ. പ്ലാസ്റ്റിക്കുകള്‍ വലിച്ചെറിയുന്നവരോട് റെയ്‌നക്ക് പറയാനുള്ളത് ഇത്രമാത്രം. മാലിന്യം റോഡില്‍ വലിച്ചെറിയരുത്, കുറച്ച് കരുതലുണ്ടെങ്കില്‍ നമ്മുടെ നാട് നന്നാകും.

Last Updated : Jun 26, 2019, 9:02 PM IST

ABOUT THE AUTHOR

...view details