കാസർകോട്: അതിതീവ്ര മഴ പ്രതീക്ഷിച്ചിരുന്നെങ്കിലും കാസര്‍കോടുകാര്‍ക്ക് ആശ്വാസമായി മഴ കുറഞ്ഞു. റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതിന്‍റെ അടിസ്ഥാനത്തിൽ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ മുതൽ മഴയുടെ തീവ്രത കുറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. ഇവിടെയെല്ലാം വെള്ളക്കെട്ട് അതേപടി നിലനിൽക്കുകയാണ്. അരയി, ചിത്താരി, മധു വാഹിനി തുടങ്ങിയ പുഴകൾ കരകവിഞ്ഞു. മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി. വെള്ളം കയറിയതിനെ തുടർന്ന് കാസർകോട് പട്ളയിൽ 33 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
കാസർകോട് മഴ കുറഞ്ഞു
ശനിയാഴ്ച രാവിലെ മുതൽ മഴയുടെ തീവ്രത കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്.
മഴ കുറഞ്ഞു; കാസർകോടുകാര്‍ക്ക് ആശ്വാസം
സ്ഥിതിഗതികൾ വിലയിരുത്താന്‍ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്നു. ജില്ലയിലെ ക്വാറികൾ പൂർണമായും പ്രവര്‍ത്തനം നിർത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവർത്തനങ്ങൾക്കായി ഫിഷറീസും തീരരക്ഷാസേനയും രംഗത്തുണ്ട്.
Last Updated : Jul 21, 2019, 5:31 AM IST