കാസര്‍കോട്: ജില്ലയില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും മഴക്ക് നേരിയ ശമനം. ഇടവിട്ടാണ് മഴ ലഭിക്കുന്നതെങ്കിലും പലയിടത്തും രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. ജില്ലയുടെ തീര മേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് കാസർകോട് ജില്ലയില്‍ തുടർച്ചയായി മഴ ലഭിച്ചു തുടങ്ങിയത്. കടലാക്രമണം ഉണ്ടായ മേഖലകളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അടക്കമുള്ള ജനപ്രതിനിധികൾ സന്ദർശിച്ചു.
മഴക്ക് നേരിയ ശമനം; കാസർകോട്ട് കടല്‍ക്ഷോഭം രൂക്ഷം
കടലാക്രമണം ഉണ്ടായ മേഖലകളിൽ എംപി രാജ്‌മോഹൻ ഉണ്ണിത്താൻ സന്ദര്‍ശിച്ചു
മഴക്ക് നേരിയ ശമനം; കടല്‍ക്ഷോഭം രൂക്ഷം
മഴക്കൊപ്പം തീരങ്ങളിൽ ശക്തമായ കാറ്റും വീശുന്നുണ്ട്. നിലവിൽ ജില്ലയിൽ മറ്റ് പ്രശ്‌നങ്ങളില്ല. ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നില്ല. 48 മണിക്കൂറിൽ ശക്തമായ മഴയും കാറ്റും തുടരുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പരിഗണിച്ച് താലൂക്ക് കേന്ദ്രങ്ങളിലെ കൺട്രോൾ റൂമിലും വില്ലേജ് ഓഫീസുകളിലും ജാഗ്രത പാലിക്കണമെന്ന് തഹസിൽദാർമാർക്ക് ജില്ലാ കലക്‌ടർ നിർദേശം നൽകി.