കാസര്‍കോഡ് വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കുണ്ടായ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി ശരത്തിന്‍റെയും കൃപേഷിന്‍റെയും കുടുംബാംഗങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരട്ടകൊലപാതകം: കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ വിശ്രമമില്ലെന്ന് രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി
കാസര്‍കോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാതെ വിശ്രമിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാഹുൽ ഗാന്ധിയുടെ ട്വീറ്റ്
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കല്യോട്ട് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിനും കൃപേഷിനും വെട്ടേറ്റത്. ബൈക്കില്‍ പോകുകയായിരുന്ന ഇവരെ ജീപ്പിലെത്തിയ അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു.