കേരളം

kerala

ETV Bharat / state

ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാർഥിനിയോട് മോശമായി പെരുമാറി; പിടിഎ പ്രസിഡന്‍റ് അറസ്റ്റിൽ - കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത

ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാർഥിനിയോട് മോശമായി പെരുമാറിയ പിടിഎ പ്രസിഡന്‍റ് പീലിക്കോട് സ്വദേശി ബാലചന്ദ്രൻ അറസ്റ്റില്‍

pta president arrested  misbehaviour against plus two student  pta president misbehaviour  pta president misbehaviour against student  balachandran pta president  latest news in kasargode  latest news today  പ്ലസ് ടു വിദ്യാർഥിനിയോട് മോശമായി പെരുമാറി  പിടിഎ പ്രസിഡന്റ്‌ അറസ്റ്റിൽ  പീലിക്കോട് സ്വദേശി ബാലചന്ദ്രൻ  ബാലചന്ദ്രൻ അറസ്റ്റില്‍  വിദ്യാർഥിനിയോട് മോശമായി പെരുമാറി  കാസർകോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാർഥിനിയോട് മോശമായി പെരുമാറി; സ്‌ക്കൂള്‍ പിടിഎ പ്രസിഡന്‍റ് അറസ്റ്റിൽ

By

Published : Sep 15, 2022, 3:44 PM IST

കാസർകോട്: ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാർഥിനിയോട് മോശമായി പെരുമാറിയ പിടിഎ പ്രസിഡന്റ്‌ അറസ്റ്റിൽ. പീലിക്കോട് സ്വദേശി ബാലചന്ദ്രൻ (50) ആണ് അറസ്റ്റിലായത്. എറണാകുളം അടക്കം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ആണുരിൽ എത്തിയിട്ടുണ്ടെന്നു പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ഈ മാസം രണ്ടാം തീയതിയായിരുന്നു സംഭവം. ഓണാഘോഷത്തിനിടെ കൈയില്‍ കയറിപ്പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്‌തുവെന്ന പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്. സ്‌കൂള്‍ പിടിഎ പ്രസിഡന്‍റും സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു ബാലചന്ദ്രൻ.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ചന്തേര പോലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.സംഭവം വിവാദമായത്തോടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും സ്‌കൂൾ പിടിഎ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്‌ണൻ നായരുടെയും എസ്ഐ ശ്രീദാസിന്റെയും നേതൃത്വത്തിലാണ്‌ ഇയാൾ അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details