കേരളം

kerala

ETV Bharat / state

സ്വകാര്യ ചിട്ടി കമ്പനി പൂട്ടി; കോടികളുമായി ഉടമകൾ മുങ്ങി - private-chits-company

കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദ്രഗിരി ചിറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകൾ കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്നാണ് ഇടപാടുകാരുടെ പരാതി.

ചന്ദ്രഗിരി ചിറ്റ് പ്രൈവറ്റ് ലിമിറ്റഡ്

By

Published : Jun 27, 2019, 5:20 PM IST

Updated : Jun 27, 2019, 6:48 PM IST

കാസർകോട്: നഷ്ടത്തിലായ സ്വകാര്യ ചിട്ടി കമ്പനി പൂട്ടിയ ഉടമകൾ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയുമായി മുങ്ങിയതായി പരാതി. കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദ്രഗിരി ചിറ്റ് പ്രൈവറ്റ് ലിമിറ്റഡിന് എതിരെയാണ് നിക്ഷേപകർ പരാതി നൽകിയിരിക്കുന്നത്.
പണം നഷ്ടപ്പെട്ട നിക്ഷേപകർ തട്ടിപ്പിനിരയായവരുടെ കൂട്ടായ്മ സംഘടിപ്പിച്ച് നിയമനടപടിക്കൊരുങ്ങുകയാണ്. ജില്ലാ പൊലീസ് മേധാവിക്കുൾപ്പെടെ നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.

കാസർകോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദ്രഗിരി ചിറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഉടമകൾ കോടിക്കണക്കിന് രൂപയുമായി മുങ്ങിയെന്നാണ് ഇടപാടുകാരുടെ പരാതി
സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിനാളുകളാണ് ചന്ദ്രഗിരി ചിട്ടിക്കമ്പനിയിൽ മാസം തോറും പണമടച്ചത്. കൂടാതെ പലരും വൻ തുക കമ്പനിയിൽ നിക്ഷേപമായും നൽകി. ആദ്യത്തെ മാസങ്ങളിൽ കൃത്യമായി ചിട്ടി നടന്നിരുന്നു. കൃത്യമായി പലിശ നൽകിയിരുന്ന സ്ഥാപന ഉടമകൾ പിന്നീട് അത് നിർത്തി. നിക്ഷേപിച്ച തുകയ്ക്ക് ബ്ലാങ്ക് ചെക്കും എഗ്രിമന്‍റും നൽകിയിരുന്നു. എന്നാൽ കാലാവധി അവസാനിച്ചിട്ടും ചിട്ടിയുടെ പണമോ നിക്ഷേപമായി നൽകിയ തുകയോ തിരികെ ലഭിച്ചില്ല. തുടർന്നുണ്ടായ അന്വേഷണത്തിലാണ് ചിട്ടി നടത്തിപ്പുകാർ മുങ്ങിയ വിവരം ഇടപാടുകാർ അറിയുന്നത്.

ചിട്ടി നടത്തപ്പുകാർ വിദേശത്തേക്ക് കടന്നതായാണ് വിവരം. അതേസമയം കമ്പനി ഉടമകൾ നൽകിയിരുന്ന ചെക്കുകൾ പണം പിൻവലിക്കാൻ കഴിയാതെ ബാങ്കിൽ നിന്ന് മടക്കുകയണ്. ഇപ്പോഴും നടത്തിപ്പുകാർ ഇടപാടുകാരുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും പണം തിരികെ നൽകുന്ന കാര്യത്തിൽ കൃത്യതയില്ല. നിക്ഷേപകർ മുഖ്യമന്ത്രിക്കുൾപ്പടെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.

Last Updated : Jun 27, 2019, 6:48 PM IST

ABOUT THE AUTHOR

...view details