കാസർകോട്:സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ കെ സുന്ദരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. ബദിയടുക്ക പൊലീസാണ് മൊഴിയെടുക്കുന്നത്. ബിജെപിയിൽ നിന്ന് ഭീഷണിയുണ്ടെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തിലിൽ വേണ്ടി വന്നാൽ സംരക്ഷണം നൽകുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി മൂന്ന് പൊലീസുകാരെ നിയോഗിക്കും.
കെ സുന്ദരക്ക് പൊലീസ് സംരക്ഷണം: മൊഴി രേഖപ്പെടുത്തുന്നു - K Sundara latest news
കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്‌ത സുനില്‍ നായിക്, കെ സുന്ദരയുടെ വീട്ടിലെത്തിയതിന്‍റെ ഫോട്ടോകളും പുറത്ത്.
അതേസമയം കുഴല്‍പ്പണ കേസില്‍ പൊലീസ് ചോദ്യം ചെയ്‌ത സുനില്‍ നായിക്, കെ സുന്ദരയുടെ വീട്ടിലെത്തിയതിന്‍റെ ഫോട്ടോകള്‍ പുറത്ത്. ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ ഫേസ് ബുക്കില്‍ അപ്‌ലോഡ് ചെയ്‌തിരുന്നു. മാര്‍ച്ച് 21ന് സുനില്‍ നായിക്കാണ് ഫോട്ടോ അപ് ലോഡ് ചെയ്തതിരിക്കുന്നത്. മാര്‍ച്ച് 21ന് പണം നല്‍കിയെന്നായിരുന്നു കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. സുന്ദര നോമിനേഷൻ പിൻവലിച്ചത് 22-ാം തിയതിയാണ്. ഇതോടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിൻമാറാൻ പണം നല്‍കിയെന്ന സുന്ദരയുടെ ആരോപണം കൂടുതല്‍ ശക്തിപ്പെടുകയാണ്.