കേരളം

kerala

ETV Bharat / state

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ - സീനിയർ സിവിൽ പൊലീസ്

കണ്ണൂര്‍ റൂറൽ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലെ സീനിയർ സിവിൽ പൊലീസ് ഓഫിസര്‍ പ്രദീപനെതിരെ എസ്‌പി എം ഹേമലതയാണ് നടപടി സ്വീകരിച്ചത്.

suspension police  police officer suspension in kasargod  drunk police officer suspension  കണ്ണൂര്‍ റൂറൽ  പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍  കാഞ്ഞങ്ങാട്  സീനിയർ സിവിൽ പൊലീസ്  പിവി പ്രദീപ്
police officer suspension

By

Published : Jan 29, 2023, 11:23 AM IST

കാസര്‍കോട്:കാഞ്ഞങ്ങാട് യുവതിയെ വീട്ടിലെത്തി ആക്രമിച്ച കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ശ്രീകണ്‌ഠാപുരം സ്വദേശിയും റൂറൽ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ പിവി പ്രദീപനെയാണ് സസ്പെന്‍ഡ് ചെയ്‌തത്. റൂറല്‍ എസ്‌പി എം ഹേമലതയുടെതാണ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു പ്രദീപ് കാഞ്ഞങ്ങാടുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം ഇയാള്‍ യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. തുടർന്ന് ഇവരുടെ വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങളും ഇയാള്‍ നശിപ്പിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്‌ദുര്‍ഗ് പൊലീസാണ് പ്രദീപനെ അറസ്റ്റ് ചെയ്‌തത്. അതേസമയം, പ്രദീപൻ സേനയിലെ സ്ഥിരം കുഴപ്പക്കാരനാണെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ അടക്കമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ 2020, 21 കാലയളവിലായി ഇയാള്‍ക്കെതിരെ മൂന്ന് പീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രണ്ടും, ശ്രീകണ്‌ഠാപുരം സ്റ്റേഷനിൽ ഒരു കേസുമാണ് നിലവിലുള്ളത്.

Also Read:വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ കടന്നു പിടിച്ചു; പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details