കേരളം

kerala

ETV Bharat / state

സ്വർണ മെഡൽ നേടി കാസര്‍കോട് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ - പൊലീസ് ഡോഗ് സ്വാകാഡ്

ആദ്യമായാണ് എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ കേരള പൊലീസ് സേനയുടെ നായ സ്വര്‍ണ മെഡല്‍ നേടുന്നത്.

സ്വർണ മെഡൽ നേട്ടവുമായി ബഡ്ഡി

By

Published : Aug 6, 2019, 1:06 PM IST

Updated : Aug 7, 2019, 3:59 AM IST

കാസര്‍കോട്: ദേശീയ പൊലീസ് മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് ചരിത്രം സൃഷ്‌ടിച്ച ബഡ്ഡിക്ക് കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് സ്വീകരണം നൽകി. ലഖ്‌നൗവില്‍ നടന്ന ദേശീയ പൊലീസ് മീറ്റില്‍ സ്വർണ മെഡലാണ് ബഡ്ഡി സ്വന്തമാക്കിയത്. ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ബഡ്ഡിയെ മെഡല്‍ അണിയിച്ച് ആദരിച്ചു. ആദ്യമായാണ് എക്‌സ്‌പ്ലോസീവ് സ്‌നിഫര്‍ വിഭാഗത്തില്‍ കേരള പൊലീസ് സേനയുടെ നായ സ്വര്‍ണ മെഡല്‍ നേടുന്നത്. ഈ വിഭാഗത്തിലെ തന്നെ മറ്റൊരു മെഡല്‍ നേട്ടക്കാരനായ റൂണി ബഡ്ഡിയുടെ ഉറ്റ തോഴനാണ്. ഏഴാം സ്ഥാനമാണ് റൂണി നേടിയത്. ഇരുവരും കാസര്‍കോട് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികളാണ്. 2015 ലാണ് ബഡ്ഡിയും റൂണിയും തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയത്. ബിഎസ്എഫ്, ഐറ്റിബിപി തുടങ്ങി ഇതര സംസ്ഥാന പൊലീസ് സേനകളിലെ മികച്ച പൊലീസ് നായകളോട് മത്സരിച്ചാണ് ബഡ്ഡിയും റൂണിയും മികച്ച നേട്ടം കൈവരിച്ച് കേരള പൊലീസിന് അഭിമാനമായത്.

സ്വർണ മെഡൽ നേടി കാസര്‍കോട് പൊലീസ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ
Last Updated : Aug 7, 2019, 3:59 AM IST

ABOUT THE AUTHOR

...view details