കാസർകോട്: തെളിവെടുപ്പിനിടെ കടലില്‍ ചാടിയ യുവാവിനെ കണ്ടെത്താനായി നേവിയുടെ സഹായം തേടി പൊലീസ്. പോക്സോ കേസിലെ പ്രതിയായ കുഡ്‌ലു സ്വദേശി മഹേഷാണ് കസബ തുറമുഖത്ത് നടത്തിയ തെളിവെടുപ്പിനിടെ കയ്യിൽ വിലങ്ങുമായി കടലില്‍ ചാടിയത്. തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഒരാഴ്‌ച തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മഹേഷിന്‍റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരി ചന്ദ്രവതി മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ചട്ടങ്ങൾ ലംഘിച്ചാണ് വിലങ്ങ് വെച്ചതെന്നും പരാതിയിൽ പറയുന്നു.
പോക്സോ കേസ് പ്രതി കടലിൽ ചാടിയ സംഭവം; നേവിയുടെ സഹായം തേടി പൊലീസ് - പോക്‌സോ കേസ് പ്രതി കടലിൽ
തെളിവെടുപ്പിനിടെ കയ്യിൽ വിലങ്ങുമായാണ് കുഡ്‌ലു സ്വദേശി മഹേഷ് കടലിൽ ചാടിയത്. എന്നാൽ മഹേഷിന്‍റെ തിരോധാനത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു
പോക്സോ