കേരളം

kerala

ETV Bharat / state

Plus Two Student Car Accident Death കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം: ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല

No Action Against Officials In Plus Two Student Car Accident Death സംഭവത്തില്‍ സ്ഥലംമാറ്റ വാർത്ത വന്നതിന് പിന്നാലെ പൊലീസ് സേനയിൽ നിന്നടക്കം വലിയ അത്യപ്‌തി ഉയർന്നിരുന്നു. ഇതോടെയാണ് പൊലീസുകാരെ മാറ്റേണ്ടെന്ന തീരുമാനത്തിലേക്ക് വകുപ്പ് എത്തിയത്

By ETV Bharat Kerala Team

Published : Aug 31, 2023, 10:01 PM IST

police student isssue  car accident  plus two student  kerala police  kasarkod  കാസർകോട്  കുമ്പള കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു  പൊലീസ്  അന്വേഷണം  ക്രൈം ബ്രാഞ്ച്  അംഗടിമോഗർ ജി എച്ച് എസ് എസ്‌ സ്‌കുൾ
plus-two-student-car-accident

കാസർകോട്: കുമ്പളയിൽ (kumbala) പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച (Student car accident death) സംഭവത്തിൽ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയില്ല. പ്രചരിച്ചത് തെറ്റായ വിവരമെന്നാണ് പൊലീസിന്‍റെ വിശദീകരണം. ക്രൈംബ്രാഞ്ച് (Crime branch) റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ നടപടി സംബന്ധിച്ച് തീരുമാനം എടുക്കുവെന്നും പൊലീസ് പറഞ്ഞു.

സ്ഥലംമാറ്റ വാർത്ത വന്നതിന് പിന്നാലെ പൊലീസ് സേനയിൽ നിന്നടക്കം വലിയ അത്യപ്‌തി ഉയർന്നിരുന്നു. ഇതോടെയാണ് പൊലീസുകാരെ മാറ്റേണ്ടന്ന തീരുമാനത്തിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം തീരുന്നതുവരെ ആരോപണ വിധേയരെ മാറ്റാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. സംഭവത്തിൽ ക്രൈം ബ്രാഞ്ച് ഉടൻ റിപ്പോർട്ട്‌ സമർപ്പിക്കും.

അതിനിടെ, സംഭവത്തിൽ ആരോപണ വിധേയനായ എസ്‌ഐ രജിത്തിന്‍റെ കുടുംബത്തിന് ഭീഷണിയുണ്ടെന്ന് പരാതി ഉയർന്നിരുന്നു. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം വീടിന് മുന്നിൽ നിന്ന് ഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. സംഭവത്തിൽ രജിത്തിന്‍റെ പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു.

ഭീഷണി മുഴക്കിയവരെ പൊലീസ് തിരിച്ചറിഞ്ഞതയാണ് സൂചന. അംഗടിമോഗർ ജിഎച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും ഓണാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സഞ്ചരിച്ച കാർ ഓഗസ്റ്റ് 25 വെള്ളിയാഴ്‌ചയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഫർഹാസ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചെവ്വാഴ്‌ച്ച രാവിലെയാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങൾ (CCTV visuals) പുറത്തുവന്നത്തോടെ കുമ്പള പൊലീസിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തിയിരുന്നു.

അഞ്ച് കിലോമീറ്റർ പൊലീസ് പിന്തുടർന്നുവെന്നാണ് ആരോപണം. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മിഷനും (Human rights commission) മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കൃത്യനിർവഹണത്തിന്‍റെ ഭാഗമായാണ് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

'കുറ്റാരോപിതരെ സസ്‌പെൻഡ്‌ ചെയ്യണം':പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്‌ചയുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നു എസ്‌പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിൽ എസ്‌ഐ രജിത്തിനെ കൂടാതെ സിവിൽ പൊലീസ്‌ ഉദ്യോഗസ്ഥരായ രഞ്‌ജിത്ത്‌, ദീപു എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്‌. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും സസ്‌പെൻഡ്‌ ചെയ്‌ത്‌ സത്യം പുറത്തുകൊണ്ട് വരണമെന്നാണ് ഫർഹാസിന്‍റെ കുടുംബത്തിന്‍റെ ആവശ്യം.

പൊലീസിന്‍റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും നാട്ടുകാരും ബന്ധുക്കളുടെയും ആരോപണം. എന്നാൽ, വിദ്യാർഥികൾക്ക് ലൈസൻസ്‌ ഇല്ലായിരുന്നുവെന്നും പരിശോധനയ്‌ക്ക് വന്ന പൊലീസിനെക്കണ്ട്‌ ഭയന്ന് കാർ മുന്നോട്ട്‌ എടുക്കവെ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നും, അമിത വേഗതയിലെത്തിയ വാഹനം തലകീഴായി ഇടിച്ച് മുൻ സീറ്റിലിരുന്ന ഫർഹാസിനു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ പൊലീസ്‌ വാഹനത്തിെൽ തന്നെ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. അപകടത്തെ കുറിച്ചുള്ള പൊലീസിന്‍റെ വിശദീകരണം.

ALSO READ : Kumbla Student Death Case : കുമ്പളയിലെ കാറപകടത്തില്‍ വിദ്യാര്‍ഥി മരിച്ച സംഭവം : എസ്‌ഐയുടെ കുടുംബത്തിന് ഭീഷണി, വീഡിയോ പുറത്ത്

കുമ്പളയിൽ കാർ അപകടത്തില്‍പ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ (Kumbla Student Death Case) ആരോപണ വിധേയനായ എസ്‌ഐ രജിത്തിന്‍റെ കുടുംബത്തിനുനേരെ ഭീഷണി ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിന് മുന്നില്‍ നിന്നും ഭീഷണി മുഴക്കിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എസ്‌ഐ രജിത്തിന്‍റെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഭീഷണി മുഴക്കിയവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന സൂചന.

പ്ലസ്‌ ടു വിദ്യാര്‍ഥിയായ ഫര്‍ഹാസിന്‍റെ മരണത്തില്‍ അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ച് ഉടൻ റിപ്പോർട്ട്‌ സമർപ്പിക്കും. വീഴ്‌ചയുണ്ടായെന്ന് കണ്ടെത്തിയാല്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം എസ്‌പി പറഞ്ഞിരുന്നു. കേസില്‍ എസ്‌ഐ രജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, ദീപു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ആരോപണം ഉയര്‍ന്നതോടെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌ത് നിയമ നടപടിയെടുക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. യൂത്ത് ലീഗിന് പിന്നാലെ മറ്റ് യുവജന സംഘടനകളും രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details