പാലായിലെ പരാജയത്തിന് കാരണം യുഡിഎഫിലെ ഐക്യമില്ലായ്മയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി - പാലായിലെ പരാജയത്തിന് കാരണം യുഡിഎഫിലെ ഐക്യമില്ലായ്മയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ യുഡിഎഫിന്‍റെ മത്സരം ബിജെപിയുമായിട്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാസർകോട്:പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഐക്യമില്ലായ്മയാണ് പരാജയത്തിന് കാരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. നിലവിൽ യുഡിഎഫില്‍ അനൈക്യമില്ല. ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പ് കേരളത്തിൽ ബിജെപിയുടെ വാട്ടർ ലൂ ആകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ഭയപ്പാടോടെയാണ് രാജ്യത്തെ ജനങ്ങൾ കഴിയുന്നത് എന്നാൽ കേരളം ബിജെപിക്ക് മരീചികയായി നില നിൽക്കുമെന്നും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളിൽ മത്സരം ബിജെപിയുമായിട്ടെന്നും കുഞ്ഞാലിക്കുട്ടി മഞ്ചേശ്വരത്ത് പറഞ്ഞു. കേരളത്തിലെ ഇടത് ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരാണെന്നും വികസന കാര്യത്തിൽ എൽഡിഎഫ് പരാജയമാണെന്നും യുഡിഎഫിൽ മാത്രമാണ് ഇനിയുള്ള പ്രതീക്ഷയെന്നും പി.കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ പറഞ്ഞു.