കേരളം

kerala

ETV Bharat / state

വികസന വിഷയത്തില്‍ അനാവശ്യ എതിർപ്പുകൾക്ക് മുന്‍പില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി - കാസർകോട് ഇന്നത്തെ വാര്‍ത്ത

നാടിന്‍റെ ഓരോ മേഖലയും വികസിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്ന് കാസർകോട് പാലായി റഗുലേറ്റർ കം ബ്രിഡ്‌ജ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി

വികസന വിഷയത്തില്‍ മുഖ്യമന്ത്രി  വികസന പദ്ധതി വിവാദങ്ങളില്‍ പിണറായി വിജയന്‍  Pinarayi Vijayan on development  chief minister on development and Controversy  കാസർകോട് ഇന്നത്തെ വാര്‍ത്ത  kasargode todays news
വികസന വിഷയത്തില്‍ അനാവശ്യ എതിർപ്പുകൾക്ക് മുന്‍പില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി

By

Published : Dec 26, 2021, 2:57 PM IST

Updated : Dec 26, 2021, 5:34 PM IST

കാസർകോട് : പശ്ചാത്തല വികസന സൗകര്യങ്ങൾ ഒരുക്കുന്നതിലെ അനാവശ്യ എതിർപ്പുകൾക്ക് മുന്‍പില്‍ സർക്കാർ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ ഓരോ മേഖലയും വികസിച്ച് മുന്നോട്ടുപോകണം. യുവജനങ്ങൾക്ക് മികച്ച തൊഴിൽ സൗകര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

പശ്ചാത്തല സൗകര്യം വർധിപ്പിക്കണം. ദേശീയപാത വികസനം നാടിന് ആവശ്യമെങ്കിൽ എതിർപ്പിന്‍റെ കൂടെ നിൽക്കാൻ സർക്കാരിനാവില്ല. അനാവശ്യമായ എതിർപ്പുകൾക്ക് മുന്‍പില്‍ സർക്കാർ മുട്ടുമടക്കില്ല. ഭൂമി ഏറ്റെടുക്കുമ്പോൾ ആവശ്യമായ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കണം.

വികസന സൗകര്യങ്ങൾ ഒരുക്കുന്നതിലെ അനാവശ്യ എതിർപ്പുകൾക്ക് മുന്‍പില്‍ സർക്കാർ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ദേശീയപാത വികസനത്തിൽ ഇന്ന് എല്ലാവരും സന്തുഷ്ടരാണ്. സർക്കാറിൽ അർപ്പിതമായത് നാടിനോടുള്ള ഉത്തരവാദിത്വമാണ്. ഹിൽ ഹൈവേ, തീരദേശപത്രയും നാടിന് യാത്രാസൗകര്യം കൂടും. പശ്ചാത്തല സൗകര്യവർധനവ് നാടിന്‍റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. ഇതിന് ജന പ്രതിനിധികളുടെ പിന്തുണയും സഹകരണവുണ്ടാകണം.

'വിദ്യാഭ്യാസ രംഗത്തെ മാറ്റമില്ലായ്‌മ കുട്ടികളോടുളള അനീതി'

മെച്ചപ്പെട്ട അവസ്ഥയിലേക്ക് ഉയരാനാകണം. ആരോഗ്യം, വിദ്യാഭ്യാസ, പാർപ്പിടം തൊഴിൽ ഇതിനെല്ലാം ആവശ്യമായ സൗകര്യങ്ങൾ ഉണ്ടാവുക ഏറ്റവും പ്രധാനമാണ്. നമ്മുടെ സവിശേഷതകളാണ് കേരളത്തെ വേറിട്ട് നിർത്തുന്നത്. കാലം മുന്നേറുന്നതിന് അനുസരിച്ച് നമുക്കും മുന്നേറാൻ ആകണം. വിദ്യാഭ്യാസ രംഗത്ത് ഇനിയൊന്നും ചെയ്യാതിരുന്നാൽ അത് കുട്ടികളോടുളള അനീതിയാണ്. പൊതുവിദ്യാലയങ്ങളുടെ ശേഷി കുറഞ്ഞപ്പോഴാണ് ലാഭേച്ഛയോടെ വന്ന വിദ്യാഭ്യാസ കച്ചവടക്കാർക്ക് അവസരം ഒരുങ്ങിയത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ആ ദുരവസ്ഥയ്ക്ക് അന്ത്യം കുറിക്കാൻ സാധിച്ചു. പൊതു വിദ്യാലയങ്ങൾ ട്രാക്കിലായി. ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസം കേരളത്തിലെ ഏത് പാവപ്പട്ട കുട്ടിയ്ക്കും‌ ഉന്നത അക്കാദമിക സൗകര്യം ഉറപ്പുവരുത്തി ലഭ്യമാക്കുകയാണ് സർക്കാറിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് ജില്ലയിലെ പാലായി റഗുലേറ്റർ കം ബ്രിഡ്‌ജ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയന്‍മാൻ; എംജി ശ്രീകുമാർ സംഗീത നാടക അക്കാദമിയുടെ തലപ്പത്ത്

Last Updated : Dec 26, 2021, 5:34 PM IST

ABOUT THE AUTHOR

...view details