കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം: ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍ - ഹൈക്കോടതി

ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ഹർജിയിലെ ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം.

പെരിയ ഇരട്ടക്കൊലക്കേസ്

By

Published : Apr 12, 2019, 7:54 AM IST

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും രക്ഷിതാക്കളാണ് കോടതിയെ സമീപിച്ചത്.


ഉന്നതര്‍ കൂടി ഉള്‍പ്പെട്ട ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ഹർജിയില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സർക്കാരിനെയും എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. അന്വേഷണം വൈകിപ്പിക്കാൻ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ഫെബ്രുവരി പതിനേഴിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെടുന്നത്.

ABOUT THE AUTHOR

...view details