കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടക്കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ - പ്രതി

പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഫയൽ ചിത്രം

By

Published : Mar 13, 2019, 7:44 PM IST

പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കാസ‌ർകോട് എച്ചിലടുക്കം സ്വദേശി മുരളിയാണ് അറസ്റ്റിലായത്. കേസിലെ ഏഴാം പ്രതിയായ ​ഗിജിന്‍റെ അച്ഛനും ആരോപണ വിധേയനുമായ ശാസ്ത ​ഗംഗാധരന്‍റെ ഡ്രൈവ‌‌‌ർ ആണ് മുരളി. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

കൊല നടത്തിയ ശേഷം പ്രതികളെ വാഹനത്തിൽ രക്ഷപ്പെടുത്തിയത് മുരളിയാണെന്നാണ് പൊലീസ് കരുതുന്നത്. ഫെബ്രുവരി പതിനേഴിന് രാത്രിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് സിപിഎം മുൻ ലോക്കൽ കമ്മിറ്റിയം​ഗം എ പീതാംബരനടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എ പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യം നിലനിൽക്കെയാണ് ഒരാൾ കൂടി കസ്റ്റഡിയിലാകുന്നത്.

ABOUT THE AUTHOR

...view details