കേരളം

kerala

ETV Bharat / state

പെരിയ ഇരട്ടക്കൊലക്കേസ്; റിമാന്‍ഡ് പ്രതികളെ സി.ബി.ഐ ചോദ്യം ചെയ്തു - സി.ബി.ഐ

ജാമ്യത്തിലുള്ള മൂന്ന് പ്രതികളെ നേരത്തേ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

Murder  പെരിയ ഇരട്ടക്കൊലക്കേസ്  സി.ബി.ഐ  CBI
പെരിയ ഇരട്ടക്കൊലക്കേസ്; റിമാന്‍റ് പ്രതികളെ സി.ബി.ഐ ചോദ്യം ചെയ്തു

By

Published : Apr 1, 2021, 9:52 PM IST

കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസിൽ റിമാന്‍ഡ് പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഖ്യപ്രതി എ.പീതാംബരൻ ഉൾപ്പടെ 11 പ്രതികളെയാണ് സിബിഐ സംഘം മൂന്നുദിവസം കൊണ്ട് ചോദ്യം ചെയ്തത്. ഇവരുടെ മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷമാകും തുടർനടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക.

ജാമ്യത്തിലുള്ള മൂന്ന് പ്രതികളെ നേരത്തേ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സി.ബി.ഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എറണാകുളം സി.ബി.ഐ കോടതിയുടെ അനുമതിയോടെയാണ് റിമാന്‍ഡ് പ്രതികളെ കൂടി ചോദ്യം ചെയ്തത്.

ABOUT THE AUTHOR

...view details