കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പാർട്ടി അറിഞ്ഞതല്ലെന്നും സിപിഎമ്മിന് ഒന്നും ഒളിച്ചു വെക്കാനില്ലെന്നും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം. വി ബാലകൃഷ്‌ണൻ. പാർട്ടി പ്രവർത്തകരോ നേതാക്കന്മാരോ പ്രതികളായാൽ പാർട്ടി കൈയും കെട്ടി നോക്കി നിൽകുകയാണോ വേണ്ടത്. പാർട്ടി നിയമപരമായി കൂടെ നിൽക്കും. അറസ്റ്റ് ചെയ്‌ത എല്ലാവരും സിപിഎം പ്രവർത്തകരല്ല. പാവങ്ങൾ, ഇതൊന്നും അറിയാത്തവരാണ് എല്ലാവരും. ഇത് അവിടെത്തെ ജനങ്ങൾക്കും പാർട്ടിക്കുമറിയാമെന്നും എം.വി ബാലകൃഷ്‌ണൻ പറഞ്ഞു.
സിപിഎമ്മിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് എം. വി ബാലകൃഷ്‌ണൻ - കോൺഗ്രസിനെതിരെ ആരോപണവുമായി എം. വി ബാലകൃഷ്ണൻ
അറസ്റ്റ് ചെയ്‌ത എല്ലാവരും സിപിഎം പ്രവർത്തകരല്ലെന്നും പാർട്ടി പ്രവർത്തകരോ നേതാക്കന്മാരോ പ്രതികളായാൽ പാർട്ടി കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി.
പെരിയ ഇരട്ടക്കൊലക്കേസ്; സിപിഎമ്മിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് എം. വി ബാലകൃഷ്‌ണൻ
കേസിൽ ഏത് അന്വേഷണവും നടത്താമെന്ന് നേരത്തെ തന്നെ പാർട്ടി പറഞ്ഞതാണ്. രാഷ്ട്രീയ മുതലെടുപ്പിന് സിബിഐ കൂട്ടുനിന്നു. കോൺഗ്രസ് പറഞ്ഞവരെ സിബിഐ പ്രതികളാക്കുകയാണ് ചെയ്‌തത്. കേസ് നടക്കട്ടെ. കൊല നടന്ന കല്യോട്ട് ഉൾപ്പെടുന്ന ഉദുമ മണ്ഡലത്തിൽ സിപിഎം വൻ ഭൂരിപക്ഷം നേടിയെന്നും എം.വി.ബാലകൃഷ്‌ണൻ പറഞ്ഞു.
READ MORE:പെരിയ കേസ്; സിപിഎമ്മിന്‍റെ വാദങ്ങൾ പൊളിയുന്നുവെന്ന് വി.ഡി സതീശൻ